
പുലി പൊലീസ് സ്റ്റേഷനിൽ; പുലിവാലു പിടിച്ച് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഊട്ടി∙ ഗൂഡല്ലൂർ റോഡിലെ നടുവട്ടം പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രി പരിശോധനയ്ക്കെത്തിയത് പുലി. പൊലീസിനെ തെല്ലും പേടിയില്ലെന്നു തെളിയിച്ച പുലി എല്ലാ മുറികളിലും അഹങ്കാരത്തോടെ കയറിയിറങ്ങുന്ന സിസി ടിവി ദൃശ്യങ്ങൾ അത്ഭുതത്തോടെയാണ് ആളുകൾ കണ്ടത്. ശബ്ദം കേട്ട് പൊലീസുകാരൻ വന്നുനോക്കുന്നതും പ്രധാന കതക് അടയ്ക്കുന്നതും ദൃശ്യത്തിലുണ്ട്.
പുലിയക്കണ്ടിട്ടും മനസ്സാന്നിധ്യം കൈവിടാതെ നിന്ന പൊലീസുകാരനെ സമൂഹമാധ്യമങ്ങളിൽ ജനം പ്രശംസിക്കുകയും ചെയ്യുന്നു. റോഡിലും ജനവാസമേഖലയിലും വന്യമൃഗശല്യം വർധിച്ചുവരുന്നതിനാൽ ഇവിടുത്തുകാർ ഭീതിയിലാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടവരാണ് വനം വകുപ്പു ജീവനക്കാരും പൊലീസും. ഇപ്പോൾ പുലി പൊലീസ് സ്റ്റേഷനിലെത്തിയതോടെ പുലിവാലുപിടിച്ചിരിക്കുകയാണ് പൊലീസുകാർ.