
ആലപ്പുഴ ജില്ലയിൽ ഇന്ന് (30-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുടിശിക ഉള്ള കണക്ഷനുകൾ വിച്ഛേദിക്കും
ആലപ്പുഴ ∙ വെള്ളക്കരം കുടിശിക ഉള്ളതും മീറ്റർ പ്രവർത്തിക്കാത്തതും ആയ കണക്ഷനുകൾ ഇനി അറിയിപ്പില്ലാതെ വിഛേദിക്കുമെന്നു പിഎച്ച് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ. മീറ്റർ ഇല്ലാത്ത കണക്ഷനുകളുടെ ഉപഭോക്താക്കൾ അതോറിറ്റി ഓഫിസുമായി ബന്ധപ്പെട്ട് നിയമാനുസൃത കണക്ഷൻ ആക്കണം. അല്ലാത്തവ വിഛേദിച്ച് നിയമ നടപടികൾ സ്വീകരിക്കും. കുടിശിക അടയ്ക്കാൻ ഗഡുക്കൾ അനുവദിച്ച് കിട്ടിയ ഉപഭോക്താക്കൾ വീഴ്ച വരുത്തിയാലും കണക്ഷൻ വിഛേദിക്കും. കടുത്ത വേനൽ കാലമായതിനാൽ ജലത്തിന്റെ ദുരുപയോഗം തടയാൻ സ്ക്വാഡിന്റെ പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.