
‘കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞു, സ്ത്രീധനത്തിന്റെ പേരിലും ഉപദ്രവിച്ചു’; സ്നേഹയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ യുവതിയെ വീട്ടിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പായം കേളൻപീടിക സ്വദേശിനി സ്നേഹ (24) യുടെ മരണത്തിൽ ഭർത്താവ് ജിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടിൽവച്ച് ഇന്നലെയാണ് സ്നേഹയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ജിനീഷിനെതിരെ പരാതിയുമായി സ്നേഹയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
മരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിനും അയാളുടെ മാതാപിതാക്കൾക്കും ആണെന്നും സ്നേഹയുടെ ആത്മഹത്യ കുറിപ്പിലും ഉണ്ടായിരുന്നു. കുട്ടിക്ക് തന്റെ നിറമില്ലെന്ന പേരിൽ ഭർത്താവ് ജിനീഷ് സ്നേഹയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നത്.
‘2020 ജനുവരിയിൽ ആയിരുന്നു സ്നേഹയുടെയും ജിനീഷിന്റെയും വിവാഹം. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് പ്രശ്നങ്ങൾ തുടങ്ങി. ശാരീരിക ഉപദ്രവം ഏൽപ്പിക്കുന്നതും പതിവായിരുന്നു. പിന്നീട് കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോഴും ഉപദ്രവം തുടർന്നു. ജിനീഷിന്റെ മാതാപിതാക്കളും ഉപദ്രവിച്ചിരുന്നു. പലപ്പോഴും രാത്രി സമയത്തുപോലും അവിടെ നിന്ന് കൂട്ടിക്കൊണ്ടുവരേണ്ടി വന്നിട്ടുണ്ട്. പലതവണ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അനുരഞ്ജന ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു പതിവ്. എന്നാൽ, പിന്നീട് വീണ്ടും ജിനീഷ് പഴയപടി തന്നെയാണ് തുടർന്നിരുന്നത്’ – സ്നേഹയുടെ ബന്ധുക്കൾ പറയുന്നു.
ലോറി ഡ്രൈവർ ആണ് ഭർത്താവ് ജിനീഷ്. കുഞ്ഞിന് മൂന്നു വയസ്സാണ് പ്രായം. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.