
തൃശൂർ പൂരത്തിന് കെഎസ്ആർടിസി റെഡി; 80 ഫാസ്റ്റ് പാസഞ്ചർ ബസുകളും 12 ഓർഡിനറിയും എത്തിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ പൂരത്തിന് അധിക സർവീസ് നടത്താൻ കെഎസ്ആർടിസി 80 ഫാസ്റ്റ് പാസഞ്ചർ ബസുകളും 12 ഓർഡിനറി ബസുകളും വിവിധ ഡിപ്പോകളിൽ നിന്നെത്തിക്കും. ഡിപ്പോയിലെ 58 സർവീസുകൾക്കു പുറമേയാണിത്. ബസുകൾ പാർക്ക് ചെയ്യാൻ ശക്തൻ സ്റ്റാൻഡിൽ സ്ഥലം അനുവദിക്കണമെന്ന് കോർപറേഷന് കത്തു നൽകിയതായി ഡിടിഒ അറിയിച്ചു.ബസുകൾ ആവശ്യാനുസരണം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിച്ച് ഇവിടെ നിന്നു തന്നെയായിരിക്കും സർവീസ് ആരംഭിക്കുക.സാംപിൾ വെടിക്കെട്ട് ദിവസവും അധിക സർവീസിന് ബസുകൾ എത്തിക്കും. എങ്ങനെ ഓപ്പറേറ്റ് ചെയ്യണം എന്നതു സംബന്ധിച്ച് നാളത്തെ യോഗത്തിൽ അന്തിമ തീരുമാനമാകും.ഫാസ്റ്റ് പാസഞ്ചർ ബസുകൾ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു തന്നെ സർവീസ് നടത്താനാണ് സാധ്യത.
ഏത് റൂട്ടിലേക്കാണോ തിരക്കു വരുന്നത് എന്നതിനെ ആശ്രയിച്ചാണ് സർവീസുകൾ തീരുമാനിക്കുക. കോഴിക്കോട്, എറണാകുളം, കോട്ടയം റൂട്ടുകളിലാണോ സാധാരണ ഈ ദിവസം തിരക്കു വരാറുള്ളത്. സാംപിൾ വെടിക്കെട്ട് നടത്തുന്ന 4നു വൈകിട്ട് 4 മണിക്ക് 15 ഫാസ്റ്റ് പാസഞ്ചർ ബസുകളും 12 ഓർഡിനറി ബസുകളും വിവിധ ഡിപ്പോകളിൽ നിന്നായി തൃശൂരിൽ എത്തും. പൂരം ദിവസമായ 6നു വൈകിട്ട് 4നു ബാക്കി ബസുകൾ എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്.ഓർഡിനറി ബസുകൾ ചാലക്കുടി, അങ്കമാലി, മാള, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പുതുക്കാട് ഡിപ്പോകളിൽ നിന്നാണ്. ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഗുരുവായൂർ, എറണാകുളം, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പെരിന്തൽമണ്ണ, മലപ്പുറം, നിലമ്പൂർ, പാലക്കാട്, വടക്കഞ്ചേരി, ചിറ്റൂർ, കോട്ടയം, തൊടുപുഴ എന്നീ ഡിപ്പോകളിൽ നിന്നും.