
പരിയാരം മെഡിക്കൽ കോളജ് ആശുപത്രി വർഷം നാലായി; ശുചിമുറി മാലിന്യം തോട്ടിൽതന്നെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരിയാരം∙ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്ഥാപനങ്ങളിലെ ശുചിമുറികളിൽ നിന്നുൾപ്പെടെയുള്ള മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റ് 4 വർഷമായി പ്രവർത്തനരഹിതം. പ്ലാന്റ് നവീകരിക്കുന്ന പ്രവൃത്തി ഒരു വർഷമായി തുടങ്ങിയെങ്കിലും പൂർത്തിയാക്കാത്തതിനാൽ ശുദ്ധീകരിക്കാത്ത മലിനജലം ജനവാസ കേന്ദ്രങ്ങളിലേക്കാണ് ഒഴുകിയെത്തുകയാണ്. ജനങ്ങൾ ആശ്രയിക്കുന്ന അലക്യം തോട്ടിലെ വെള്ളത്തിൽ ഇതുമൂലം ഇ–കോളി ബാക്ടീരിയകളുടെ സാന്നിധ്യം കൂടി. പരിയാരം ആയുർവേദ കോളജിന്റെ കിണറും ഈ തോടിനു സമീപത്താണു സ്ഥിതി ചെയ്യുന്നത്.
മലിനജലം വെള്ളത്തിൽ കലർന്നു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ആശങ്കയിലാണു ജനങ്ങൾ.10 ലക്ഷം ലീറ്റർ ശേഷിയുള്ള സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റിലെ പത്ത് മോട്ടറുകളിൽ ഒന്നു മാത്രമാണു പ്രവർത്തിക്കുന്നത്. അതും ചിലപ്പോൾ പണിമുടക്കും. പ്ലാന്റ് അറ്റകുറ്റപ്പണി നടത്താൻ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. നവീകരണ പ്രവൃത്തി ആരംഭിച്ചെങ്കിലും ഇനിയും പൂർത്തിയാക്കിയില്ല.
കഴിഞ്ഞ ദിവസം മാലിന്യം അശാസ്ത്രീയവുമായ രീതിയിൽ നീക്കിയതിൽ പ്രതിഷേധമുയർന്നിരുന്നു. മഴക്കാലത്ത് മുൻപ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ മഴ വെള്ളത്തോടൊപ്പം കക്കൂസ് മാലിന്യവും പരിസരപ്രദേശത്ത് ഒഴുകിയെത്തി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ആശങ്കയിലാണു പരിസരവാസികൾ.