
കോഴിക്കോട് ജില്ലയിൽ ഇന്ന് (29-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂടിക്കാഴ്ച മാറ്റി; കോടഞ്ചേരി ∙ പഞ്ചായത്ത് പരിധിയിലെ ബഡ്സ് സ്കൂളിൽ അധ്യാപിക, ആയ കം കുക്ക്, പഞ്ചായത്ത് ഹരിതകർമ സേനയുടെ വാഹനത്തിനു താൽക്കാലിക ഡ്രൈവർ എന്നിവരെ നിയമിക്കുന്നതിന് ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച ഏഴിലേക്ക് മാറ്റി.
നേത്ര പരിശോധന
വടകര ∙ ശ്രീ സത്യസായി സേവാ സമിതിയും കോഴിക്കോട് കോം ട്രസ്റ്റ് കണ്ണാശുപത്രിയും മേയ് 4നു രാവിലെ 9നു സായി മന്ദിരത്തിൽ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും നടത്തും. 9495844520.
സ്പെഷൽ എജ്യുക്കേറ്റർ
നാദാപുരം ∙ തൂണേരി ബിആർസി ഓട്ടിസം സെന്ററിൽ സ്പെഷൽ എജ്യുക്കേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച 2നു 10.30നു നാദാപുരം ബിആർസിയിൽ.
കവിത രചന മത്സരം 4ന്
വടകര∙ എൻഡിപിഎസ് കോടതി ജീവനക്കാരിയും യുവ എഴുത്തുകാരിയുമായിരുന്ന ലീബ ബാലന്റെ 10–ാം ചരമ വാർഷികത്തിൽ ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്കായി ജില്ലാതല കവിത രചന മത്സരം 4ന് കോടതി പരിസരത്തു നടക്കും. റജിസ്റ്റർ ചെയ്യണം. 9447287728.
മേയ്ദിന കായികമേള
കോഴിക്കോട്∙ ജില്ലാ സ്പോർട്സ് കൗൺസിൽ തൊഴിലാളികൾക്കായി മേയ്ദിന കായികമേള മേയ് 1ന് രാവിലെ 7.30ന് മാനാഞ്ചിറ മൈതാനത്ത് നടക്കും. 100 മീറ്റർ, ജാവലിൻ ത്രോ, ഷോട്ട്പുട്ട്, കമ്പവലി തുടങ്ങിയവയിൽ പുരുഷ/വനിതാ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. 8078182593
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 9– 12.30 വരെ കൂട്ടാലിട വാകയാട് ലക്ഷം വീട്, ബീരാൻ വീട്, പാലോളി, വായോളി ഡ്രയർ, മേച്ചാലക്കര, പാലോളിമുക്ക്, തിരുവോട് സ്കൂൾ.
∙ 8.30– 5 നൈനാംവളപ്പ്, കോതി ബ്രിജ്, സിപിഒ ട്രാൻസ്ഫോമർ.
∙ 7– 2 തൂണേരി ആവോലം, ആവോലം തെരു, പേരോട്.
∙ 7– 3.30 കൂടരഞ്ഞി ടൗൺ, കൂടരഞ്ഞി പോസ്റ്റ് ഓഫിസ്.
∙ 8– 5 ഓമശ്ശേരി പാലക്കുന്ന്, കുണ്ടത്തിൽ, വെളിമണ്ണ, പുത്തൂർ.
∙ 8– 5 വെള്ളിമാടുകുന്ന് സത്യാർഥി റോഡ്, ചെലവൂർ, വടക്കെയിൽ, സി.എം.ലൈൻ, ഭരതൻ ബസാർ, ചേരക്കുന്ന്.