
എക്സൈസ് ചോദ്യംചെയ്യലിനു നേരത്തേയെത്തി നടൻമാരും മോഡലും: ചോദ്യങ്ങളുടെ പത്തര മണിക്കൂർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ഓഫിസും പരിസരവും ഇന്നലെ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു. മുൻകൂർ നോട്ടിസിന്റെ അടിസ്ഥാനത്തിൽ രാവിലെ 7.35നു നടൻ ഷൈൻ ടോം ചാക്കോയാണ് ആദ്യം അഭിഭാഷകനുമായി എക്സൈസ് ഓഫിസിലെത്തിയത്. 8.10നു ശ്രീനാഥ്ഭാസിയും 8.30നു മോഡൽ കെ.സൗമ്യയും അഭിഭാഷകരുമായെത്തി.രാവിലെ പത്തോടെ മൂൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണു ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനാരംഭിച്ചത്. ചോദ്യംചെയ്യൽ രീതികൾ വിശദീകരിച്ചു.
സൗമ്യയെയാണ് ആദ്യം ചോദ്യം ചെയ്തത്. ബാങ്ക് ഇടപാടുകൾ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ. 6 മാസത്തിനിടെയുള്ള ബാങ്കിടപാടുകൾ മാത്രം 150 പേജുകളുണ്ട്. അതിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായി ഒരു തവണ 25,000 രൂപയുടെ ഇടപാടുണ്ട്. ബാക്കിയുള്ളതെല്ലാം നാലായിരം രൂപയുടെയും മറ്റുമായ ചെറിയ ഇടപാടുകളാണ് . ഈ തുകകൾ ലഹരി ഇടപാടിന്റെ കമ്മിഷനാണെന്നാണ് എക്സൈസ് സംശയിക്കുന്നത്.
എന്നാലിതു മോഡലോ നടന്മാരോ സമ്മതിച്ചിട്ടില്ല. മോഡലുമായി ചേർന്നു തസ്ലിമ, സിനിമ മേഖലയിലുള്ളവർക്കു സ്ത്രീകളെ കൈമാറിയെന്നാണു സംശയം. ‘റിയൽ മീറ്റ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ലൈംഗിക വ്യാപാരത്തിന്റെ കമ്മിഷനാണു തസ്ലിമയുമായിട്ടുള്ള സാമ്പത്തിക ഇടപാടെന്നാണു സൗമ്യയുടെ മൊഴി. ‘തസ്ലിമയുമായി അഞ്ചുവർഷത്തെ ബന്ധമുണ്ട്. ലൈംഗിക ഇടപാടിലൂടെയാണു പരിചയപ്പെടുന്നത്.
ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാം. അവർ സുഹൃത്തുക്കളാണ്. ലഹരി ഇടപാടിനെക്കുറിച്ച് അറിയില്ല, ലഹരി ഇടപാടിൽ ബന്ധമില്ല’ എന്നാണ് സൗമ്യ മൊഴി നൽകിയത്. അതേസമയം ‘റിയൽ മീറ്റ്’ എന്താണെന്ന് അറിയില്ലെന്നും തസ്ലിമയുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും മൊഴി നൽകിയ ശേഷം പുറത്തുവന്ന സൗമ്യ മാധ്യമങ്ങളോടു പറഞ്ഞു.
ഹൈബ്രിഡ് കഞ്ചാവ് കേസ് അന്വേഷണം വ്യാപിപ്പിക്കും
ആലപ്പുഴ∙ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ.സൗമ്യ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇന്നലത്തെ ചോദ്യം ചെയ്യലിൽ നടൻമാർ ഉൾപ്പെടെ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് തെളിഞ്ഞു.ഇവർക്കു ലഹരിയെത്തുന്ന സ്രോതസ്സുകളെക്കുറിച്ച് അതതു സ്ഥലങ്ങളിൽ അന്വേഷണത്തിനു വിവരം കൈമാറി.
തെളിവു ലഭിച്ചാൽ പുതിയ കേസുകളെടുക്കും. അതേസമയം ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് കേസുമായി മൂവർക്കും കാര്യമായ ബന്ധമില്ലെന്നാണ് എക്സൈസിനു ലഭിച്ച വിവരം. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.ഇന്നു റിയാലിറ്റി ഷോ താരം ജിന്റോ, സിനിമ മേഖലയിലെ അണിയറ പ്രവർത്തകൻ ജോഷി എന്നിവർ ചോദ്യം ചെയ്യലിന് ഹാജരാകും. സിനിമ മേഖലയിലും അല്ലാതെയും ഒട്ടേറെപ്പേർക്കു ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ചോദ്യം ചെയ്യലിന് കാത്തിരിക്കുമ്പോൾ ഷൈൻ അസ്വസ്ഥനായത് ലഹരി ഉപയോഗത്തിന്റെ തെളിവായി. തുടർന്നു മാതാപിതാക്കൾ നടനെ ആശ്വസിപ്പിക്കുകയായിരുന്നു. താൻ മെത്താംഫെറ്റമിൻ പോലെയുള്ള ലഹരികളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഷൈൻ എക്സൈസിനോടു പറഞ്ഞു. അടുത്തെങ്ങും കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ചിട്ടേയില്ലെന്നും ലഹരിയിൽ നിന്നു മോചിതനാകണമെന്നും ഷൈൻ അന്വേഷണ സംഘത്തോടു പറഞ്ഞു. ചോദ്യംചെയ്യലിനു ശേഷം ഇനിയും വിളിപ്പിച്ചാൽ വരണമെന്നു നിർദേശം നൽകിയാണു ശ്രീനാഥ് ഭാസിയെയും സൗമ്യയെയും വിട്ടയച്ചത്.
ലഭിച്ചത് ലൈംഗിക ഇടപാടിന്റെ വിവരങ്ങൾ
ലഹരി ബന്ധങ്ങൾ അന്വേഷിച്ച ഉദ്യോഗസ്ഥർക്കു ലഭിച്ചതു കൂടുതലും ‘റിയൽ മീറ്റ്’ എന്ന പേരിൽ നടക്കുന്ന ലൈംഗിക ഇടപാടിന്റെ വിവരങ്ങൾ. സിനിമ മേഖലയിലും പുറത്തുമായി മോഡലുകൾ ഉൾപ്പെടെയുള്ളവർ ഭാഗമായി ലൈംഗിക ഇടപാട് നടക്കുന്നുണ്ടെന്നാണു ചോദ്യം ചെയ്യലിൽ വ്യക്തമായത്. സൗമ്യയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ലഹരി ഉപയോഗത്തിലേക്കും പെൺവാണിഭത്തിലേക്കും സൂചിപ്പിക്കുന്ന വിഡിയോ പോസ്റ്റുകളുണ്ട്.