
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി വനിതാ വിംഗ് രൂപീകരിച്ചു. ഡോക്ടർ ശഹീമ മുഹമ്മദ് (കാസർകോട്)പ്രസിഡണ്ടായും അഡ്വക്കറ്റ് ഫാത്തിമ സൈറ (മലപ്പുറം) ജനറൽ സെക്രട്ടറിയായും ഫാത്തിമ അബ്ദുൽ അസീസ് (കോഴിക്കോട്) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് കുവൈത്ത് കെഎംസിസിക്ക് വനിതാ വിഭാഗം ഉണ്ടാകുന്നത്. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച വനിതാ വിംഗ് രൂപീകരണ പൊതു സമ്മേളനത്തിൽ നൂറുക്കണക്കിന് വനിതകൾ പങ്കെടുത്തു.
പ്രവാസി പെൺകരുത്തിന്റെ പ്രഖ്യാപനമായി വനിതാ വിംഗ് രൂപീകരണ സമ്മേളനം മാറി. പ്രഖ്യാപന സമ്മേളനത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വക്കറ്റ് നജ്മ തബ്ഷീറ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. മുഹമ്മദ് വലീദ് ഇബ്നു ഖാലിദ് ഖിറാഅത്ത് നടത്തി. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങളാണ് വനിതാ വിംഗ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
സഹഭാരവാഹികൾ: വൈസ് പ്രസിഡണ്ടുമാർ: റസിയ മുസ്തഫ ഹംസ – കണ്ണൂർ, തസ്നീം കാക്കതറയിൽ – മലപ്പുറം, ഫാത്തിമത് സജിദ – കാസറഗോഡ്, റസീന അൻവർ സാദത്ത് – പാലക്കാട്, ജസീറ സിദ്ദീഖ് – കോഴിക്കോട്, നൗറിൻ മുനീർ – കോഴിക്കോട്, ഷഫ്ന ഹർഷാദ് – കോഴിക്കോട്.
സെക്രട്ടറിമാർ: സനാ മിസ്ഹബ് – കാസറഗോഡ്, ഫസീല ഫൈസൽ – കോഴിക്കോട്, മുഹ്സിന നിസാർ – തൃശൂർ, ശബാനു ഷഫീർ – വയനാട്, ഫരീദ ശുഐബ് – കോഴിക്കോട്, സുബി തഷ്റീഫ് – കോഴിക്കോട്, മെഹരുന്നിസ ആരിഫ് – കണ്ണൂർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]