
കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി. തിങ്കളാഴ്ച ആറ് കുറ്റവാളികളുടെ വധശിക്ഷ കുവൈത്ത് നടപ്പാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഒരാളുടെ വധശിക്ഷ മാറ്റിവച്ചു. എട്ട് കുറ്റവാളികളിൽ അഞ്ച് പേരുടെ വധശിക്ഷയാണ് ഇന്ന് രാവിലെ സെൻട്രൽ ജയിലിനുള്ളിൽ നടപ്പാക്കിയത്.
ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂഷൻ, തിരുത്തൽ സ്ഥാപനങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷനെയും ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്. നിയമനടപടികൾ പൂർത്തിയാക്കുകയും വധശിക്ഷകൾക്ക് അന്തിമ അംഗീകാരം ലഭിക്കുകയും ചെയ്ത ശേഷം സെൻട്രൽ ജയിലിനുള്ളിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്.
Read Also – വെന്തുരുകും, ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ ഗൾഫ് രാജ്യത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]