
രാസലഹരിയുമായി ഓട്ടോയിൽ സഞ്ചരിച്ച 4 പേർ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ ∙ രാസലഹരിയുമായി 4 യുവാക്കൾ പിടിയിൽ. വെങ്ങോല തണ്ടേക്കാട് പുത്തൻപുര വീട്ടിൽ ഷിഹാബ് (34), കൂവപ്പടി ഓണമ്പിള്ളി മുണ്ടേത്ത് ഷിഹാബ് (42), വാഴക്കുളം ചെമ്പറക്കി പറക്കാടൻ വീട്ടിൽ അനസ് (39), വെങ്ങോല തണ്ടേക്കാട് കിഴക്കൻ വീട്ടിൽ നിഷാദ് (39) എന്നിവരെയാണു പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
0.7 ഗ്രാം രാസലഹരിയുമായി വെങ്ങോല ഭാഗത്തു നിന്നാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷകളും ലഹരിമരുന്നു വിൽപനയിലൂടെ ലഭിച്ച 13800 രൂപയും കണ്ടെടുത്തു. നിഷാദ് ലഹരി മരുന്ന് കേസുകളിലെ പ്രതിയും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്.
എഎസ്പി ശക്തി സിങ് ആര്യ, ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐമാരായ റിൻസ് എം.തോമസ് , എൻ.പി ശശി,സുഭാഷ് തങ്കപ്പൻ, എഎസ്ഐ പി.എ.അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എ.അഫ്സൽ,വർഗീസ് വേണാട്ട്,ബെന്നി ഐസക്, അജിത്ത് മോഹൻ , എ .ടി ജിൻസ്,എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.