മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുശ്രീ.
ഡയമെണ്ട് നെക്ലേസെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഒരു മോഹൻലാല്‍ സിനിമ ഒരിക്കല്‍ തനിക്ക് നഷ്ടപ്പെട്ടതിനെ കുറിച്ച് അനുശ്രീ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പുലിമുരുകനിലെ നായികാ വേഷം ചെയ്യേണ്ടിയിരുന്നത് താൻ ആയിരുന്നുവെന്ന് അനുശ്രീ വെളിപ്പെടുത്തുന്നു. സിനിമയില്‍ എത്തി നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ കൈക്ക് ഒരു സര്‍ജറി നടത്തേണ്ട
അവസ്ഥയുണ്ടായി. സിനിമയില്‍ അന്ന് ഒരുപാട് അവസരങ്ങള്‍ വരുമായിരുന്നു എനിക്ക്.
പുലിമുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം അതിനിടയ്ക്കാണ് എനിക്ക് ലഭിച്ചത്. ഞാൻ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു.
ആ റോള്‍ വേണ്ടെന്നുവയ്ക്കേണ്ടി വന്നു. പുലിമുരുകൻ കാണുമ്പോള്‍ ഇപ്പോഴും വിഷമമാകും.
കമാലിനി മുഖര്‍ജി ചെയ്ത വേഷം താൻ ചെയ്യേണ്ടിയിരുന്നതായിരുന്നില്ലേ എന്നു തോന്നും എന്നും സൂചിപ്പിക്കുന്നു അനുശ്രീ. മോഹൻലാല്‍ നായകനായി ഒടുവില്‍ വന്ന ചിത്രം തുടരും ആണ്.
തുടരും വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്.തുടരും ഹിറ്റായതില്‍ പ്രേക്ഷകര്‍ നന്ദി പറഞ്ഞും മോഹൻലാല്‍ എത്തിയിരുന്നു. തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു.
അത് എന്നെ വിനീതനാക്കുന്നു. ലഭിക്കുന്ന ഓരോ മെസേജും പ്രശംസയുടെ ഓരോ വാക്കും പൂര്‍ണ്ണമായും പ്രകാശിപ്പിക്കാനാവാത്ത തരത്തില്‍ എന്നെ തൊട്ടിരിക്കുന്നു.
ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ആശ്ലേഷിച്ചതിന് നന്ദി.ഈ നന്ദി എന്റേത് മാത്രമല്ല. ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്.
തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്നവരുടെ. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര് സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ അതാക്കിയത്.
ശ്രദ്ധയോടെ, ഉദ്ദേശ്യത്തോടെ, എല്ലാത്തിലുമുപരി സത്യത്തോടെ നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്.
അത് അത്രയും ആഴത്തില്‍ ചലനമുണ്ടാക്കുന്നു എന്ന് കാണുന്നത് ഒരു പ്രതിഫലത്തേക്കാള്‍ വലുതാണ്. ശരിക്കും ഒരു അനുഗ്രഹമാണ് അത്.
ഹൃദയപൂര്‍വ്വം എന്റെ നന്ദിയെന്ന് ആയിരുന്നു മോഹൻലാല്‍ എഴുതിയത്. Read More: ‘എന്നും നിന്റേത്’, ഭാര്യ സുചിത്രയക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി നടൻ മോഹൻലാല്‍
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]