
മലപ്പുറം ജില്ലയിൽ ഇന്ന് (28-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹാജിമാർക്കുള്ള വാക്സിനേഷൻ ക്യാംപ് മാറ്റി;തിരൂരങ്ങാടി ∙ സർക്കാർ ക്വോട്ടയിൽ പോകുന്ന ഹാജിമാർക്കുള്ള വാക്സിനേഷൻ ക്യാംപ് 29,30 തീയതികളിലേക്കു മാറ്റി. താലൂക്ക് ആശുപത്രിയിലെ ഡിഇഐസി കെട്ടിടത്തിലാണു ക്യാംപിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. 403 പേർക്കുള്ള ലിസ്റ്റാണ് അനുവദിച്ചിട്ടുള്ളത്. ആദ്യ ദിവസം 200 പേർക്കും അടുത്ത ദിവസം ബാക്കിയുള്ളവർക്കും കുത്തിവയ്പ് നടത്തും. പട്ടികയിൽ ഉൾപ്പെട്ട ഹാജിമാർ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ ഏജൻസി വഴി പോകുന്ന ഹാജിമാരുടെ തീയതി പിന്നീട് അറിയിക്കും.
അധ്യാപക ഒഴിവ്
കീഴാറ്റൂർ പൂന്താനം സ്മാരക എയുപി സ്കൂൾ, എഎൽപി സ്കൂൾ എന്നിവിടങ്ങളിൽ അടുത്ത അധ്യയന വർഷത്തിൽ വരുന്ന സ്ഥിരം–താൽക്കാലിക ഒഴിവുകളിലേക്ക് യോഗ്യരായ അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യുപി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. മേയ് 5 നകം അപേക്ഷിക്കണം. ഫോൺ: 9846516419.
ജോലി ഒഴിവ്
തച്ചിങ്ങനാടത്തെ കീഴാറ്റൂർ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ പാർട്ട്ടൈം സ്വീപ്പറുടെ ഒഴിവുണ്ട്. യോഗ്യത: പത്താം തരം. മുഖാമുഖം മേയ് 2 ന് 11 ന് പഞ്ചായത്ത് ഓഫിസിൽ. പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്ക് മുൻഗണന.
ഹജ്: പ്രതിരോധ കുത്തിവയ്പ് ക്യാംപ് നാളെ
പെരിന്തൽമണ്ണ∙ സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഇത്തവണ ഹജ്ജിന് പോകുന്ന, പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്നുള്ള ഹാജിമാർക്കുള്ള പ്രതിരോധ കുത്തിവയ്പ് ക്യാംപ് നാളെ നടക്കും. രാവിലെ 9 മുതൽ ജില്ലാ ആശുപത്രിയിലാണ് ക്യാംപ് നടക്കുകയെന്ന് മണ്ഡലം ട്രെയ്നർ പി.മുഹമ്മദാലി അറിയിച്ചു.
വൈദ്യുതി മുടക്കം
∙ പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ തേൾപാറ സ്കൂൾ, ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോമറുകളിൽ വൈദ്യുതി മുടങ്ങും.
∙ കരുളായി സെക്ഷൻ പരിധിയിൽ വാരിക്കൽ, നെടുങ്കയം, ഭൂമിക്കുത്ത് കോളനി,ഡിസംബർ കോളനി,വാസുപ്പടി എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
സെവൻസ് ഫുട്ബാൾ
എടവണ്ണ∙ കുണ്ടുതോട് യങ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9539001199, 8086870555 നമ്പറുകളിൽ വിളിച്ചു റജിസ്റ്റർ ചെയ്യണം.
∙ വണ്ടൂർ വൈഎഫ്എ, കിഴക്കേത്തല ജനകീയ കമ്മിറ്റി ഫുട്ബോൾ: ഇന്ന് 5ന് മമ്പാട് ഹൈറേഞ്ച്– ചെട്ടിയാറമ്മൽ സിസിടി. 6ന് മമ്പാട്ടുമൂല മാസ്– പണരുകുന്ന് എഫ്സി.
∙ മുതീരി എംഎസ്സി ഫുട്ബോൾ: ഇന്നലെ മഴമൂലം മത്സരം മാറ്റിവച്ചു. ഇന്ന് കാരയിൽ കൈരളി– പുളിയക്കോട് ന്യൂസാംസൺ.