
കാറ്റ്, മഴ, നാശനഷ്ടം; കൂവപ്പള്ളി, പനമറ്റം പുതിയകം ഭാഗത്ത് നാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞിരപ്പള്ളി∙ വേനൽമഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ കൂവപ്പള്ളി, പനമറ്റം പുതിയകം ഭാഗത്ത് നാശം. കാഞ്ഞിരപ്പള്ളി –എരുമേലി റോഡിൽ കൂവപ്പള്ളി മലബാർ കവലയിൽ കാറിന്റെ മുൻപിലേക്കു മരം കടപുഴകി വീണു. മരത്തിന്റെ ചില്ലകൾ വീണു കാറിന്റെ മുൻവശത്തെ ചില്ലു തകർന്നു. പനമറ്റം തമ്പലക്കാട് റോഡിൽ പനമറ്റം ഹെൽത്ത് സെന്ററിനും, പുതിയകത്തിനുമിടെ തേക്കുമരം ഒടിഞ്ഞുവീണു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു.
ഇന്നലെ വൈകിട്ട് 4മണിയോടെ പെയ്ത മഴയിലാണ് നാശമുണ്ടായത്. ഗതാഗത തടസ്സമുണ്ടായ ഇരു സ്ഥലത്തും ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പനമറ്റം പറപ്പിള്ളാത്ത് ഉണ്ണിയുടെ പുരയിടത്തിലെ 2 തേക്കുമരങ്ങളും ഒരു പ്ലാവും 2 റബർ മരങ്ങളും കാറ്റത്തു ഒടിഞ്ഞു നശിച്ചു. സമീപസ്ഥലങ്ങളിലെ കൃഷിയിടങ്ങളിലും കാറ്റ് നാശം വിതച്ചു. മേഖലയിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടു കൂടിയാണു മഴ പെയ്തത്.
വൈദ്യുതത്തൂൺ ഒടിഞ്ഞ് വീണ് കാറിനും ഷെഡിനും നാശം
കാഞ്ഞിരപ്പള്ളി ∙ ശക്തമായ കാറ്റിൽ വൈദ്യുതത്തൂൺ വീടിന് മുറ്റത്തേക്ക് ഒടിഞ്ഞ് വീണ് കാറിനും കാർ ഷെഡിനും നാശം. കുന്നുംഭാഗം പെരുന്നേപറമ്പിൽ പയസ് ജോസഫിന്റെ കാറിന്റെ മുകളിലേക്കാണ് വീടിന് സമീപത്തു നിന്ന പോസ്റ്റ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകിട്ട് നാലോടെയാണു സംഭവം.