
കോഴിക്കോട് ജില്ലയിൽ ഇന്ന് (27-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രകാശനം നാളെ
വടകര ∙ എ.എം.കുഞ്ഞിക്കണ്ണൻ എഴുതിയ ഒടുവിലത്തെ കത്ത്’ നോവൽ നാളെ 3 ന് നഗരസഭ ഓഡിറ്റോറിയത്തിൽ കവി വീരാൻ കുട്ടി ലത്തീഫ് കല്ലറക്കലിന് നൽകി പ്രകാശനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ വടയക്കണ്ടി നാരായണൻ, പി.പി.സർവോത്തമൻ, മനോജ് ആവള എന്നിവർ അറിയിച്ചു. കെ.കെ.രമ എംഎൽഎ ഉദ്ഘാടനം ചെയ്യും.
സെമിനാർ നാളെ
വടകര ∙ വികസിത കേരളം എന്ന മുദ്രാവാക്യവുമായി ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാർ നാളെ രാവിലെ 10 ന് കൃഷ്ണ കൃപ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി കോർ കമ്മിറ്റി യോഗം, മുതിർന്ന പൗരൻമാരുമായി കൂടിക്കാഴ്ച, ഹെൽപ് ഡെസ്ക് ഉദ്ഘാടനം എന്നിവ നടത്തും. മോദി സർക്കാർ നടപ്പാക്കിയതും ഇനി വരുന്നതുമായ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനാണ് പരിപാടി നടത്തുന്നതെന്ന് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണ, ഭാരവാഹികളായ പി.പി.മുരളി, ടി.കെ.പ്രഭാകരൻ എന്നിവർ അറിയിച്ചു.
നാദാപുരം റെയിൽവേ അടിപ്പാത ഉദ്ഘാടനം നാളെ
വടകര∙ നാദാപുരം റെയിൽവേ അടിപ്പാത ഉദ്ഘാടനം നാളെ വൈകിട്ട് 5 ന് വാഗ്ഭടാനന്ദ പാർക്കിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, സംഘാടക സമിതി ഭാരവാഹികളായ കെ.എം.സത്യൻ, ശശി പറമ്പത്ത് എന്നിവർ അറിയിച്ചു. കെ.കെ.രമ എംഎൽഎ ആധ്യക്ഷ്യം വഹിക്കും. ഷാഫി പറമ്പിൽ എംപി, സി.കെ.നാണു എന്നിവർ മുഖ്യാതിഥികളാകും. ഘോഷയാത്ര, പ്രദേശവാസികളുടെ കലാ പരിപാടികൾ എന്നിവ നടക്കും.