
കോട്ടയം ജില്ലയിൽ ഇന്ന് (27-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത.
ഫുട്ബോൾ കോച്ചിങ് ക്യാംപ് 30 മുതൽ
പെരുവ ∙ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സൗജന്യ സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാംപ് 30 മുതൽ വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തും. സ്കൂളിൽ നേരിട്ടു വന്നു റജിസ്റ്റർ ചെയ്യണം. ഫോൺ: 94471 33758, 80753 58720.
ഷീറ്റ് റബർ സംസ്കരണ പരിശീലനം
കോട്ടയം ∙ റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് ഷീറ്റ് റബർ സംസ്കരണം, തരംതിരിക്കൽ എന്നിവയിൽ മേയ് ഒന്നിനും 2നും പരിശീലനം നടത്തും. ഫോൺ: 0481 2353127.
ഗെസ്റ്റ് അധ്യാപക ഒഴിവ്
കോട്ടയം ∙ ബിസിഎം കോളജിൽ സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, കൊമേഴ്സ്, സൈക്കോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ബോട്ടണി, ഹോം സയൻസ് (ഫാഷൻ ടെക്നോളജി) എയ്ഡഡ് വിഭാഗങ്ങളിലേക്കും ഹോം സയൻസ് (ചൈൽഡ് ഡവലപ്മെന്റ്), ഫുഡ് സയൻസ് സ്വാശ്രയ വിഭാഗങ്ങളിലേക്കും ഗെസ്റ്റ് അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ 30നകം അയയ്ക്കണം. ഫോൺ: 0481 2562171, മെയിൽ: [email protected]
അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ വടവാതൂർ ജവാഹർ നവോദയ വിദ്യാലയത്തിൽ ഹോസ്റ്റൽ വാർഡൻ (ആൺ, പെൺ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ലിങ്കിനുമായി നവോദയ വിദ്യാലയ ഹൈദരാബാദ് റീജനൽ ഓഫിസിന്റെ വെബ്സൈറ്റ് സന്ദർശിക്കണം.
പ്രവേശനം ആരംഭിച്ചു
കോട്ടയം ∙ കാഴ്ചപരിമിതർക്കായുള്ള ഒളശ്ശ സർക്കാർ സ്കൂളിൽ 2025- 2026 അധ്യയന വർഷം പ്രീ പ്രൈമറി മുതൽ 10 വരെ ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 5–10 വയസ്സ് വരെ പ്രായമുള്ളവർക്ക് ഒന്നാം ക്ലാസിലേക്കും സാധാരണ സ്കൂളുകളിൽ പഠിക്കുന്ന കാഴ്ച പരിമിതരായ (40% മുകളിൽ) കുട്ടികൾക്ക് ടിസിയുടെ അടിസ്ഥാനത്തിൽ അതതു ക്ലാസുകളിലേക്കും പ്രവേശനം ലഭിക്കും. ജൂൺ 30 വരെ പ്രവേശനം നേടാം. ഫോൺ: 9946650452
വനിതാ സെക്യൂരിറ്റി
കോട്ടയം ∙ ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും. 25-45 പ്രായമുള്ള എഴുത്തും വായനയും അറിയുന്ന സർക്കാർ / സർക്കാർ ഇതര സ്ഥാപനങ്ങളിൽ രണ്ട് വർഷം സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്തിട്ടുള്ള ശാരീരിക ക്ഷമതയുളളവർക്ക് അപേക്ഷിക്കാം. മേയ് 9ന് മുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തി പേര് റജിസ്റ്റർ ചെയ്യണം.