
മാവുങ്കൽ-മഠത്തിൽ റോഡ് തകർന്നു; യാത്രാദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർത്തല∙ ചേർത്തല നഗരസഭ 26, 24 വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന മാവുങ്കൽ-മഠത്തിൽ റോഡ് തകർന്നു. യാത്രക്കാർ ദുരിതത്തിൽ. നിർമാണ ശേഷം ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ചേർത്തല-കണിച്ചുകുളങ്ങര റോഡിൽ നിന്നും തുടങ്ങുന്ന റോഡിന് 800 മീറ്റർ ദൂരമാണുള്ളത്. റോഡ് പൂർണമായും തകർന്നു. റോഡ് പുനർനിർമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ടാർ ചെയ്ത റോഡിന്റെ പല ഭാഗങ്ങളും തകർന്നു കിടക്കുന്നതിനാൽ മഴ പെയ്താൽ വെള്ളക്കെട്ടും പതിവാണ്.