
പാലക്കാട് ജില്ലയിൽ ഇന്ന് (26-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതം നിരോധിച്ചു
കൂറ്റനാട് ∙ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ചാലിശേരി പഞ്ചായത്തിലെ തണ്ണീർക്കോട് ഹെൽത്ത് സെന്റർ ചാലിശേരി പോസ്റ്റ് ഓഫിസ് റോഡിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച 1.5 കോടി രൂപയുടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി റീ ടാറിങ് നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഗെസ്റ്റ് ലക്ചറർ ഒഴിവ്
നെന്മാറ ∙ എൻഎസ്എസ് കോളജിൽ ഇംഗ്ലിഷ്, ജേണലിസം, ഹിസ്റ്ററി, മലയാളം, സംസ്കൃതം, ഹിന്ദി, കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ തൃശൂർ മേഖലാ ഓഫിസിൽ റജിസ്റ്റർ ചെയ്തവർ ആയിരിക്കണം. യുജിസി നിബന്ധനപ്രകാരമുള്ള യോഗ്യതയുള്ളവർക്കു മുൻഗണന. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ മേയ് 5നു വൈകിട്ട് 4നു മുൻപായി കോളജ് ഓഫിസിൽ എത്തിക്കണം. 04923-244265.
പിഎച്ച്ഡി ചെയ്യാൻ അപേക്ഷിക്കാം
പാലക്കാട് ∙ മേഴ്സി കോളജിൽ ഇംഗ്ലിഷ്, ബോട്ടണി, കെമിസ്ട്രി ഗവേഷണ വിഭാഗങ്ങളിൽ പിഎച്ച്ഡി ചെയ്യാൻ അപേക്ഷിക്കാം. കാലിക്കറ്റ് സർവകലാശാല പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടവരായിരിക്കണം. സർവകലാശാലയുടെ റഗുലേഷൻ പ്രകാരം അഡ്മിഷൻ നടത്തും. 0491-2541149.
സൗജന്യ കലാ പരിശീലനം
കുഴൽമന്ദം ∙ ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ് പദ്ധതിപ്രകാരം സൗജന്യ കലാ പരിശീലനത്തിന് പ്രായഭേദമെന്യേ അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ 28നകം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം. ശിൽപകല, കൂടിയാട്ടം, സംഗീതം എന്നിവയിലാണു പരിശീലനം. 04922 273248.
മെഡിക്കൽ ക്യാംപ്
കുഴൽമന്ദം ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുഴൽമന്ദം യൂണിറ്റ്, കൃപ മെഡിക്കൽസ് എന്നിവ ചേർന്നു നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കൃപ മെഡിക്കൽസിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. 9496518528, 9447834659.
കോട്ടായി ∙ അപ്പുണ്ണി ഏട്ടൻ വായനശാലയും കുത്തനൂർ അലോക ആയുർവേദ ക്ലിനിക്കും സംയുക്തമായി ഇന്നു രാവിലെ 9ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തും. 7403956395.
ഡോക്ടർ നിയമനം
മുണ്ടൂർ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം നടത്തും. യോഗ്യത: എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ. പ്രായപരിധി 23 – 50. അപേക്ഷകൾ മേയ് 2വരെ സ്വീകരിക്കും. വിശദ വിവരം ആരോഗ്യ കേന്ദ്രത്തില് നിന്നും ലഭിക്കും.