
ആലപ്പുഴ ജില്ലയിൽ ഇന്ന് (26-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അക്രഡിറ്റഡ് എൻജിനീയർ
എടത്വ∙ തലവടി പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തിൽ അക്രഡിറ്റഡ് എൻജിനീയർ ഒഴിവുണ്ട്. സിവിൽ, അഗ്രികൾചറൽ, എൻജിനീയറിങ് ഡിഗ്രി യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകൾ മേയ് 5ന് മുൻപായി പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം.ഫോൺ 9496043663.
റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ ∙ ചേപ്പാട്- കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പത്തിയൂർ ഗേറ്റ് (ലവൽ ക്രോസ് നമ്പർ 145) 30നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ എരുവ ഗേറ്റ് (ലവൽ ക്രോസ് നമ്പർ 146) വഴി പോകണം.
വോക് ഇൻ ഇന്റർവ്യൂ
ആലപ്പുഴ∙ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഡയറക്ട് ഏജന്റുമാരുടെയും ഫീൽഡ് ഓഫിസർമാരുടെയും തസ്തികയിലേക്ക് അരൂർ, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. വോക് ഇൻ ഇന്റർവ്യൂ മേയ് ഒന്നിനു രാവിലെ 10ന് ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫിസിൽ . 04772251540.
ലഹരി വിരുദ്ധ ക്ലാസ്
തണ്ണീർമുക്കം ∙ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തണ്ണീർമുക്കം ബ്രദേഴ്സ് വാട്സാപ് കൂട്ടായ്മ എക്സൈസുമായി ചേർന്ന് പരിശീലനം സംഘടിപ്പിച്ചു. അസി.എക്സൈസ് ഓഫിസർ ജി.മനോജ്കുമാർ ക്ലാസ് എടുത്തു. തണ്ണീർമുക്കം ബ്രദേഴ്സ് പ്രസിഡന്റ് വിഷ്ണു പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത്, വൈസ് പ്രസിഡന്റ് രാജീവ് ഗോപാൽ, പഞ്ചായത്ത് അംഗം ഗിരീഷ് മലേപ്പറമ്പിൽ, രാകേഷ് പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
റജിസ്ട്രേഷൻ ആരംഭിച്ചു
ആലപ്പുഴ ∙ മാവേലിക്കര ഐഎച്ച്ആർഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ യുജി, പിജി കോഴ്സുകളുടെ റജിസ്ട്രേഷൻ ആരംഭിച്ചു. താൽപര്യമുള്ളവർ കോളജ് ഓഫിസുമായി ബന്ധപ്പെടണം. 8547005046, 9562771381.
സൗജന്യ പരിശീലനം
ആലപ്പുഴ ∙ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ നടത്തുന്ന 14 ദിവസത്തെ ആഭരണ നിർമാണ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള 18നും 45നും മധ്യേ പ്രായമുള്ളവർ മേയ് 3നു രാവിലെ 10.30നു പരിശീലന കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. 8330011815
ഫ്രഞ്ച് കോഴ്സ്
ആലപ്പുഴ ∙ മാവേലിക്കര ഐഎച്ച്ആർഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഞ്ച് എ1 ലവൽ കോഴ്സ് ആരംഭിച്ചു. താൽപര്യം ഉള്ളവർ 28നു മുൻപ് കോളജ് ഓഫിസുമായി ബന്ധപ്പെടണം. 9495069307, 8547005046.