
ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരണ്‍ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സര്‍വകക്ഷി യോഗത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് പ്രതിപക്ഷം. ജൂണിൽ തുറക്കേണ്ട ബൈസരണ്‍ താഴ്വര ഏപ്രിൽ 20ന് തുറന്നത് സുരക്ഷാ സേന അറിഞ്ഞില്ലെന്നും ഇത് സുരക്ഷാസേനയുടെ അറിവോടെയല്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ യോഗത്തിൽ വ്യക്തമാക്കിയെന്ന് സര്‍വകക്ഷിയോഗത്തിനുശേഷം ഹാരിസ് ബീരാൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷം യാഗത്തിൽ ആവശ്യപ്പെട്ടു.
ബൈസരൺ അമർനാഥ് യാത്ര സമയത്താണ് സാധാരണയായി ബൈസരണ്‍ താഴ്വര തുറന്നുകൊടുക്കാറുള്ളതെന്നും ഏപ്രിലിൽ തുറന്നത് സുരക്ഷ സേന അറിഞ്ഞില്ലെന്നുമാണ് ഉയര്‍ന്ന ഉദ്യോഗസ്ഥൻ യോഗത്തിൽ അറിയിച്ചത്. പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതും പ്രതിപക്ഷ ഉന്നയിച്ചു. അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ രാജ്യത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും സേന അംഗബലം കുറവായതുകൊണ്ടാണോ ഈ മേഖലയിൽ സേനയെ വിന്യസിക്കാത്ത എന്ന ചോദ്യത്തിന് മറുപടി നൽകിയില്ലെന്നും ഹാരിസ് ബീരാൻ എംപി പറഞ്ഞു.
ഇതുവരെയുള്ള നടപടികളെ കുറിച്ചാണ് സർക്കാർ പറഞ്ഞതെന്നും തുടർനടപടികളെ കുറിച്ച് ഉള്ള ചോദ്യങ്ങൾക്ക് കേന്ദ്രത്തിനു ഉത്തരമില്ലെന്നും ഹാരിസ് ബീരാൻ എംപി ആരോപിച്ചു. പ്രത്യേക പാർലമെന്റ് സെഷൻ വിളിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പിന്നീട് നൽകുമെന്ന് അറിയിച്ചു. മതത്തിന്റെ പേരിലാണ് അവിടെ പ്രശ്നം സൃഷ്ടിച്ചത് എന്നുള്ള പ്രചരണത്തിന് നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]