
മടങ്ങിയെത്തിയത് സംഭവത്തിനു തലേദിവസം; കശ്മീരിന്റെ വേദനയിൽ മനംനൊന്ത് മൃദുല വാരിയർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ഭീകരാക്രമണമുണ്ടായ കശ്മീരിൽ നിന്നു ഗായിക മൃദുല വാരിയരും കുടുംബവും മടങ്ങിയെത്തിയത് സംഭവത്തിനു തലേദിവസം. തങ്ങൾ പോയ സ്ഥലത്തു നേരിട്ട ദുരന്തത്തിന്റെ ഞെട്ടലിലാണ് സംഘത്തിലുണ്ടായിരുന്നവരെല്ലാമെന്ന് അവർ പറഞ്ഞു. മൃദുല വാരിയരുടേതുൾപ്പടെ തൃശൂരിലെ സുഹൃത്തുക്കളായ 4 പേരുടെ കുടുംബങ്ങളാണ് 5 ദിവസം കശ്മീർ യാത്ര നടത്തിയത്. ആക്രമണം നടന്ന സ്ഥലത്തിനടുത്തുവരെ തങ്ങളുടെ 16 അംഗസംഘം പോയിരുന്നുവെന്ന് അവർ പറഞ്ഞു.
പഹൽഗാമിലേക്ക് അന്നു പ്രവേശനമുണ്ടായിരുന്നില്ല. നാട്ടുകാരായാലും ഹോട്ടൽ ജീവനക്കാരായാലും നിഷ്കളങ്കരാണ് കശ്മീർ ജനതയെന്നു തിരിച്ചറിഞ്ഞ അവസരമായിരുന്നു ഈ സന്ദർശനം. അവരുടെ ജീവിതമാർഗമാണ് വിനോദസഞ്ചാരികളുടെ വരവ്. ഭീകരാക്രമണത്തോടെ അതാണല്ലോ ഇല്ലാതാകുന്നതെന്ന വേദനയാണ് ഇപ്പോഴുള്ളത്. ഏറെക്കാലമായി സുരക്ഷാപ്രശ്നങ്ങളില്ലാത്തതിനാൽ യാത്ര ചെയ്ത സ്ഥലങ്ങളിലൊന്നും വലിയ സുരക്ഷാനിയന്ത്രണങ്ങൾ അനുഭവപ്പെട്ടിരുന്നില്ല. തങ്ങൾ കശ്മീരിൽ പോയ വിവരമറിഞ്ഞിരുന്ന പലരും, ഭീകരാക്രമണം അറിഞ്ഞപ്പോൾ സുരക്ഷിതരാണോയെന്നറിയാനായി വിളിച്ചുകൊണ്ടേയിരുന്നുവെന്നും മൃദുല പറഞ്ഞു.