കൊച്ചി∙ ധനകാര്യ സേവനസ്ഥാപനമായ ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റും ചേർന്നു നടത്തുന്ന സൗജന്യ നിക്ഷേപ ബോധവൽകരണ സെമിനാർ ഏപ്രിൽ 26ന് രാവിലെ 9.30ന് കൊച്ചി ഓഫീസിലെ സെമിനാർ ഹാളിൽ നടക്കും. ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റ് നാഷണൽ ഹെഡ് ശരവണ ഭവൻ ഉദ്ഘാടനം ചെയ്യും. എസ്. രമേശ് (ഡെപ്യൂട്ടി ജനറൽ മാനേജർ, സർക്കുലേഷൻ, ) അധ്യക്ഷനാകും.

ഡോ. സനേഷ് ചോലക്കാട് (സെബി സ്മാർട്സ് ആൻഡ് എൻഎസ്ഇ ട്രെയ്നർ) ക്ലാസ് നയിക്കും. എംസിഎക്സ് കേരള ഹെഡ് ബിജു ഗോപിനാഥ്,  ബിഎസ്ഇ ഡെപ്യൂട്ടി മാനേജർ-കേരള പ്രജിത്ത് എന്നിവരാണ് മുഖ്യ ക്ഷണിതാക്കൾ. ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് അനൂപ് മേനോൻ, നോർത്ത് കേരള റീജണൽ മാനേജർ ജിബിൻ ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.

സെമിനാറിനോട് അനുബന്ധിച്ച് ഓഹരി, മ്യൂച്വൽഫണ്ട്, ലാഭവിഹിതം, നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നഷ്ടപ്പെട്ട ഓഹരികൾ വീണ്ടെടുക്കൽ, നോമിനി അപ്ഡേറ്റിങ്, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ നിക്ഷേപകരുടെ സംശയങ്ങൾക്ക് മറുപടിയും ലഭിക്കും.  

നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ഗുഡ്‍വിൽ, ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങൾ ലഭിക്കും. , ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റ് എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വിലവരുന്ന മാസികയുടെ ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷൻ  ലഭിക്കും. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റജിസ്‌ട്രേഷനും വിവരങ്ങൾക്കും :+91-81368 90609, +91-98460 18204.

English Summary:

Malayala Manorama Sampadyam and Goodwill Wealth Management organise free Stock market Mutual Fund Seminar in Kochi.