
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (24-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയരുമെന്നതിനാൽ യെലോ അലർട്ട്.
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. തെക്കൻ ജില്ലകളിലാണു മഴയ്ക്കു സാധ്യത.
അവധിക്കാല ക്യാംപ്
ചിറയിൻകീഴ്∙ കിഴുവിലം കുറക്കട ടഗോർ ലൈബ്രറി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ബാലവേദിയുടെ അവധിക്കാല ക്യാംപ് നാളെ കൈലാത്തുകോണം അങ്കണവാടി ഹാളിൽ തുടങ്ങും. 3ന് ക്യാംപ് ഉദ്ഘാടനം.28നു സമാപിക്കും. 83300 77898.
അഭിഭാഷകരുടെ പാനലിലേക്ക് കെ-റെറ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (കെ-റെറ) ഹൈക്കോടതിയിലും കേരള റിയൽ എസ്റ്റേറ്റ് അപ്ലറ്റ് ട്രൈബ്യൂണലിലും അതോറിറ്റിയെ പ്രതിനിധീകരിക്കാൻ യോഗ്യതയും പരിചയവുമുള്ള അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്റ്റേറ്റ് (റഗുലേഷൻ ആൻഡ് ഡവലപ്മെന്റ്) ആക്ട്, 2016, അതുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള കേസുകൾ കൈകാര്യം ചെയ്യാനും നിയമോപദേശം നൽകാനും അഭിഭാഷകർ ഉൾപ്പെടുന്ന പാനൽ രൂപീകരിക്കുകയാണ് ഉദ്ദേശ്യം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് 15. rera.kerala.gov.in , 9497680600.
ലോകായുക്തയിൽ റജിസ്ട്രാർ
തിരുവനന്തപുരം ∙ കേരള ലോകായുക്തയിൽ റജിസ്ട്രാർ തസ്തികയിൽ കേരള ഹയർ ജുഡീഷ്യൽ സർവീസിൽ നിന്ന് ജില്ലാ ജഡ്ജിയായി വിരമിച്ച ജുഡീഷ്യൽ ഓഫിസർമാരിൽ നിന്ന് പുനർ നിയമന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 0471 2300362, www.lokayuktakerala.gov.in .
ക്ലാർക്ക്, ആയ, വാച്ച്മാൻ, സ്വീപ്പർ
തിരുവനന്തപുരം ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കുറ്റിച്ചൽ ജികെഎംആർഎസിൽ 2025-26 അധ്യയന വർഷത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ക്ലാർക്ക്, ആയ, വാച്ച്മാൻ, ഫുൾടൈം സ്വീപ്പർ, കുക്ക് എന്നിവരെ നിയമിക്കുന്നു. 9447164834
പ്രോജക്ട് സയന്റിസ്റ്റ്
തിരുവനന്തപുരം ∙ സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിൽ പ്രോജക്ട് സയന്റിസ്റ്റ് –രണ്ട് തസ്തികയിൽ മേയ് 9ന് 11ന് അഭിമുഖം. www.kscste.kerala.gov.in
അധ്യാപക ഒഴിവ്
തിരുവനന്തപുരം ∙ നീറമൺകര എച്ച്എച്ച്എംഎസ്പിബി എൻഎസ്എസ് വനിതാ കോളജിൽ വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് വാക്ക്–ഇൻ–ഇന്റർവ്യൂ നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക റജിസ്ട്രേഷൻ വഴി റജിസ്റ്റർ ചെയ്ത് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർ അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. മലയാളം, ഫിലോസഫി, മ്യൂസിക്, ഹോം സയൻസ് എന്നീ വിഷയങ്ങളിൽ മേയ് 6നും ഹിസ്റ്ററി, ബോട്ടണി, മാത്തമാറ്റിക്സ്, ഇംഗ്ലിഷ് വിഷയങ്ങളിൽ 7നും ഹിന്ദി, സംസ്കൃതം, കെമിസ്ട്രി, സുവോളജി വിഷയങ്ങളിൽ 8 നും രാവിലെ 10ന് കോളജിൽ അഭിമുഖം നടത്തും.
പേരൂർക്കട ∙ കൺകോർഡിയ ലൂഥറൻ എച്ച്എസ്എസിൽ കൊമേഴ്സ്, കെമിസ്ട്രി, ഇംഗ്ലിഷ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 9946310713, 9400082482.