
കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് വൻഹിറ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ∙ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി ആരംഭിച്ച കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് വൻ ഹിറ്റ്. മൂന്നു മാസം കൊണ്ട് വരുമാനം ബസിന്റെ നിർമാണ ചെലവായ 30 ലക്ഷം രൂപ കവിഞ്ഞു. ഫെബ്രുവരി 8 നാണ് ഡബിൾ ഡക്കർ മൂന്നാറിൽ സർവീസ് ആരംഭിച്ചത്. അന്നു മുതൽ തിങ്കളാഴ്ച വരെ 35,31,900 രൂപയാണ് വരുമാനമായി ലഭിച്ചത്. ഡബിൾ ഡക്കർ ബസിന്റെ നിർമാണത്തിന് 30 ലക്ഷം രൂപ ചെലവായെന്നാണ് ഉദ്ഘാടന വേളയിൽ മന്ത്രി ഗണേഷ് കുമാർ പറഞ്ഞത്. യാത്രക്കാർക്ക് പുറംകാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണമായും സുതാര്യമായ ഗ്ലാസുകളിട്ടാണ് ബസ് നിർമിച്ചിട്ടുള്ളത്.
താഴത്തെ നിലയിൽ 12 പേർക്കും മുകൾനിലയിൽ 38 പേർക്കും യാത്ര ചെയ്യാം. ലോവർ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പർ സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മൂന്നാർ ഡിപ്പോയിൽ നിന്നാരംഭിച്ച് കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ സിഗ്നൽ പോയിന്റ്, ലാക്കാട് വ്യൂ പോയിന്റ്, ഗ്യാപ് റോഡ് വഴി പെരിയ കനാൽ വെള്ളച്ചാട്ടം കണ്ട് തിരിച്ചെത്തുന്നതാണ് യാത്ര. 3 മണിക്കൂർ നീളുന്നതാണ് ഒരു ട്രിപ്. കെഎസ്ആർടിസിയുടെ ഔദ്യോഗിക മൊബൈൽ ആപ്പിലും, onlineksrtcswift.com ലും ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. 9447331036,9446929036 എന്നീ ഫോൺ നമ്പറുകളിലും വിളിച്ച് സീറ്റുകൾ ബുക്കു ചെയ്യാം. തിരക്ക് വർധിച്ചതോടെ ഡബിൾ ഡെക്കർ ഒരു ട്രിപ് കൂടി വർധിപ്പിച്ചു. നിലവിൽ ദിവസവും 4 ട്രിപ്പുകളാണുള്ളത്. രാവിലെ 6, 9, ഉച്ചയ്ക്ക് 12.30, വൈകിട്ട് 4നുമാണ് ട്രിപ്പുകൾ ഡിപ്പോയിൽ നിന്നും പുറപ്പെടുന്നത്.