
മലപ്പുറം: മുന്നണി പ്രവേശനം ആവശ്യപ്പെട്ട് നിൽക്കുന്ന നിലമ്പൂർ മുൻ എംഎൽഎ പി വി അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രവേശനം വേണമെന്നാണ് അന്‍വറിന്റെ ആവശ്യം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോർഡിനേറ്റർ പദവി വഹിക്കുന്ന അന്‍വര്‍, പാര്‍ട്ടി വിട്ട് പുറത്തുവന്നാല്‍ മുന്നണിയുമായി സഹകരിപ്പിക്കാം എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം. പുതിയ പാര്‍ട്ടി രൂപീകരിച്ചാലും മുന്നണിക്ക് പുറത്തുനിന്ന് സഹകരിപ്പിക്കാം എന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ പത്തിന് പ്രതിപക്ഷ നേതാവിന്റെ വസതിയിലാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമൊത്തുള്ള കൂടിക്കാഴ്ച.
പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പി വി അൻവറിന് മുന്നിൽ കോണ്‍ഗ്രസ് മുന്നണി പ്രവേശനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെയ്ക്കുമെന്നാണ് വിവരം. മുന്നണി പ്രവേശനം സാധ്യ മാകണമെങ്കിൽ കേരള പാര്‍ട്ടി വേണമെന്ന നിലപാടിലാണ് യുഡിഎഫ്. നിലവിൽ തൃണമൂല്‍ കോണ്‍ഗ്രസ് വഴിയുള്ള മുന്നണി പ്രവേശനം പ്രയാസമാണെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]