
കൊൽക്കത്ത: പവർ പ്ലേയിൽ ഗുജറാത്ത് ടൈറ്റൻസിനെ പിടിച്ചുകെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 6 ഓവറുകൾ പൂർത്തിയാകുമ്പോൾ കൊൽക്കത്ത വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസ് എന്ന നിലയിലാണ്. സായ് സുദർശൻ 21 റൺസുമായും ശുഭ്മാൻ ഗിൽ 22 റൺസുമായും ക്രീസിലുണ്ട്.
വൈഭവ് അറോറ എറിഞ്ഞ ആദ്യ ഓവറിൽ വെറും 4 റൺസ് മാത്രമാണ് ഗുജറാത്തിന് നേടാനായത്. മൊയീൻ അലി എറിഞ്ഞ രണ്ടാം ഓവറിന്റെ അവസാന പന്തിലാണ് ഗുജറാത്തിന്റെ ആദ്യ ബൌണ്ടറി പിറന്നത്. ഈ ഓവറിൽ 8 റൺസ് കണ്ടെത്താൻ ഗുജറാത്തിന്റെ ഓപ്പണർമാർക്ക് കഴിഞ്ഞു. മൂന്നാം ഓവറിൽ 12 റൺസ് കൂടി എത്തിയതോടെ ഗുജറാത്തിന്റെ സ്കോറിംഗിന്റെ വേഗം കൂടി. എന്നാൽ, നാലാം ഓവറിൽ വെറും 2 റൺസ് മാത്രം വഴങ്ങി മൊയീൻ അലി റണ്ണൊഴുക്ക് തടഞ്ഞു.
ഹർഷിത് റാണ എറിഞ്ഞ 5-ാം ഓവറിൽ രണ്ട് ബൌണ്ടറികൾ സഹിതം 12 റൺസ് കൂടി നേടാൻ ഗുജറാത്തിന് കഴിഞ്ഞു. പവർ പ്ലേയുടെ അവസാന ഓവറിൽ വരുൺ ചക്രവർത്തിയെ നായകൻ രഹാനെ പന്തേൽപ്പിച്ചു. വിക്കറ്റ് നേടാനായില്ലെങ്കിലും 7 റൺസ് മാത്രമാണ് വരുൺ വഴങ്ങിയത്. ഇതോടെ ഗുജറാത്തിന്റെ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസ് എന്ന നിലയിലെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]