
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പപ്പായ. പപ്പായയിലെ എൻസൈം, പപ്പെയ്ൻ, എ, സി തുടങ്ങിയ വിറ്റാമിനുകൾ എന്നിവ ചർമ്മത്തിന് ഗുണം ചെയ്യും. ഇത് ചർമ്മത്തിന് നിറം നൽകാനും തിളക്കമുള്ളതാക്കാനും മുഖക്കുരുവും പാടുകളും കുറയ്ക്കാനും സഹായിക്കും.
പപ്പായയിലെ ഉയർന്ന ജലാംശം ചർമ്മത്തെ മൃദുവും, നന്നായി ജലാംശം നിലനിർത്താനും സഹായിക്കുന്നു. പതിവായി പപ്പായ ഫേസ് പാക്ക് ഉപയോഗിക്കുന്നത് ഉപയോഗിക്കുന്നത് വരൾച്ചയും ആരോഗ്യകരമായ നിറം ലഭിക്കുന്നതിനും ഗുണം ചെയ്യും.
മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ
ഒന്ന്
ഒരു സ്പൂൺ പപ്പായ പേസ്റ്റും അൽപം പാലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
രണ്ട് സ്പൂൺ പപ്പായ പേസ്റ്റും രണ്ട് സ്പൂൺ മഞ്ഞൾ പൊടിയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.
മൂന്ന്
കാൽ കപ്പ് തൈരിനൊപ്പം അര കപ്പ് പപ്പായ പേസ്റ്റ്, ഒരു ടീസ്പൂൺ റോസ് വാട്ടർ, ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി സൂപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]