 
        
ഒരു മഴ മതി, വെള്ളക്കെട്ടിന്: ദുരിതം പാറത്തോട്–പിണ്ണാക്കനാട് റോഡിൽ
പാറത്തോട് ∙ ഒരു മഴ പെയ്താൽ പാറത്തോട്–പിണ്ണാക്കനാട് റോഡിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടും. പാലപ്ര റോഡിലേക്കു തിരിയുന്ന ജംക്ഷനിലാണു വെള്ളക്കെട്ട് പതിവായത്.
കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കുമാണു ഏറെ ദുരിതം. ഇവിടെ റോഡിൽ വീഴുന്ന വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും കടന്നുപോകാൻ കഴിയാത്ത വിധത്തിൽ വെള്ളം കയറിയിരുന്നു. മുണ്ടക്കയം ഭാഗത്തു നിന്നു ദേശീയപാത വഴി എത്തുന്ന വാഹനങ്ങൾ കാഞ്ഞിരപ്പള്ളി ടൗണിൽ പ്രവേശിക്കാതെ പാറത്തോട്ടിൽ നിന്നു തിരിഞ്ഞു പിണ്ണാക്കനാട് വഴി ഈരാറ്റുപേട്ട, പാലാ, തൊടുപുഴ ഭാഗങ്ങളിലേക്കു പോകാൻ കഴിയുന്ന എളുപ്പവഴിയാണിത്. പാലപ്ര, പഴുമല മേഖലകളിലേക്കുള്ള വഴിയിലാണു രൂക്ഷമായ വെള്ളക്കെട്ടുണ്ടാകുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
         
         
        