പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ പുതിയ റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് പദ്ധതിയായ ‘ബോബ് സ്ക്വയര്‍ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം’ അവതരിപ്പിച്ചു. 444 ദിവസത്തെ കാലാവധിയുള്ള ഈ നിക്ഷേപ പദ്ധതി പൊതുജനങ്ങള്‍ക്ക് 7.15 ശതമാനം വാര്‍ഷിക പലിശ നിരക്കും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.65 ശതമാനം വാര്‍ഷിക പലിശ നിരക്കും, സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് (80 വയസും അതിനു മുകളിലും) 7.75 ശതമാനം വാര്‍ഷിക പലിശ നിരക്കും, നിശ്ചിത കാലാവധി മുമ്പ് പിന്‍വലിക്കാനാകാത്ത നിക്ഷേപങ്ങളില്‍ പരമാവധി 7.80 ശതമാനം വരെ വാര്‍ഷിക പലിശ നിരക്കും നല്‍കുന്നു. ഏപ്രില്‍ 7നാണ് ഈ പദ്ധതി ആരംഭിച്ചത്. 3 കോടി രൂപയില്‍ താഴെയുള്ള റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകള്‍ക്കാണ് ഇത് ബാധകം.

പലിശ നിരക്കുകള്‍ കുറയുന്ന ഈ സാഹചര്യത്തില്‍  ബോബ് സ്ക്വയര്‍ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം’ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ ഉറപ്പാക്കാനും, അവരുടെ സമ്പാദ്യത്തിന് സ്ഥിരതയും ഉറപ്പുള്ളതുമായ വരുമാനം നേടാനും സഹായിക്കുന്നു. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്നതും വൈവിധ്യമാര്‍ന്നതുമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പരിഹാരങ്ങള്‍ നല്‍കുന്നതിനായി ബാങ്ക് ഓഫ് ബറോഡയുടെ നിക്ഷേപ പദ്ധതികളില്‍ തുടര്‍ച്ചയായ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്ന് ബാങ്ക് ഓഫ് ബറോഡയുടെ  എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബീന വഹീദ് പറഞ്ഞു.

five hundred rupee notes

ഉപഭോക്താക്കള്‍ക്ക് ബാങ്കിന്‍റെ ഡിജിറ്റല്‍ ചാനലുകളായ ബോബ് വേള്‍ഡ് ആപ്പ്, ബാങ്കിന്‍റെ ഇന്‍റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം എന്നിവ വഴിയോ ഏതെങ്കിലും ബാങ്ക് ഓഫ് ബറോഡ ശാഖയിലോ സ്ഥിര നിക്ഷേപം ആരംഭിക്കാം.ബാങ്കിന്‍റെ പുതിയ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സേവിങ്സ് അക്കൗണ്ട് തുറക്കാതെ തന്നെ വീഡിയോ കെവൈസി വഴി ബാങ്ക് ഓഫ് ബറോഡ വെബ്സൈറ്റില്‍ നിന്ന് ഈ സ്ഥിര നിക്ഷേപം ആരംഭിക്കാം.

English Summary:

Bank of Baroda’s new BOB Square Drive Deposit Scheme offers attractive interest rates (up to 7.80%) on 444-day fixed deposits. Secure higher returns on your savings with this lucrative term deposit scheme.