
കടൽമണൽ ഖനനം ലേലനടപടികൾ ഒരു മാസത്തേക്ക് കൂടി നീട്ടി | Sea Sand | Mining | Tender | Business | Costal Area | Manoramaonline
സമയം നീട്ടുന്നത് മൂന്നാം തവണ
sea sand mining
ന്യൂഡൽഹി∙ കേരളതീരത്തെ കടൽമണൽ ഖനനത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ലേലനടപടികൾ ഒരു മാസത്തേക്കു കൂടി കേന്ദ്രം നീട്ടിവച്ചു. ഇത് മൂന്നാം തവണയാണ് നീട്ടിവയ്ക്കുന്നത്.
ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ടെൻഡർ രേഖകൾ വാങ്ങുന്നതിനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഇത് മേയ് 16ലേക്ക് നീട്ടി.
ബിഡ് നൽകേണ്ട തീയതി മേയ് ഒന്നായിരുന്നത് മേയ് 29 ആക്കി.
ആദ്യ ടെൻഡർ നിബന്ധനയനുസരിച്ച് ഇത് ഫെബ്രുവരി 27 ആയിരുന്നു. പുതുക്കിയ സമയ ക്രമമനുസരിച്ച് മേയ് 30ന് ടെക്നിക്കൽ ബിഡ് ആരംഭിക്കും.
ടെക്നിക്കൽ യോഗ്യതയുള്ള ബിഡർമാരെ ജൂൺ 24നും ജൂലൈ 9നും ഇടയിൽ തിരഞ്ഞെടുക്കും. ജൂൺ 26നും ജൂലൈ 11നുമിടയിൽ ടെൻഡർ ലഭിച്ച കമ്പനിയെ പ്രഖ്യാപിക്കും.
കേരളത്തിനു പുറമേ ഗുജറാത്തിലെ പോർബന്തറിലും നിക്കോബാർ ദ്വീപുകളിലും ഓഫ്ഷോർ ഖനനത്തിന് ലേലനടപടികൾ സമാന്തരമായി പുരോഗമിക്കുകയാണ്. ബിസിനസ്,
ഇക്കണോമി,
സ്റ്റോക്ക് മാർക്കറ്റ്,
പഴ്സനൽ ഫിനാൻസ്,
കമ്മോഡിറ്റി, സമ്പാദ്യം
വാർത്തകൾക്ക്:
manoramaonline.com/business
English Summary:
Kerala sea sand mining tender deadline extended to May 16th.
The central government has extended the bidding process for a third time amid ongoing protests, pushing the bid submission date to May 29th.
mo-environment-sea-sand-mining mo-business-business-news 7q27nanmp7mo3bduka3suu4a45-list 15bm0niho83fe3agbqbo1qs0je 1uemq3i66k2uvc4appn4gpuaa8-list mo-business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]