ബിനു എം. പള്ളിപ്പാട് സ്മാരക ആറ്റുമാലി കവിതാപുരസ്കാരം പി.ജെ.
സജിന്‍ കോട്ടയം∙ അകാലത്തില്‍ അന്തരിച്ച കവിയും സംഗീതജ്ഞനുമായ ബിനു എം. പള്ളിപ്പാടിന്റെ സ്മരണാർഥം കോറം ഫോര്‍ പോസിറ്റീവ്, പള്ളിപ്പാട് ഏര്‍പ്പെടുത്തിയ ആറ്റുമാലി കവിതാപുരസ്ക്കാരം ഇത്തവണ പി.ജെ.
സജിന്‍.രചിച്ച ‘മറിയാമ്മേ നിന്റെ കദനം’ എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. 2023, 2024 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതകളില്‍ നിന്നാണ് ഈ കൃതി തിരഞ്ഞെടുക്കപ്പെട്ടത്.
കവിയും കേരളസാഹിത്യ അക്കാദമി അംഗവുമായ എം.ആര്. രേണുകുമാര്‍ ചെയര്‍മാനും എഴുത്തുകാരും അധ്യാപകരുമായ ഡോ.
അജു കെ. നാരായണന്, ഡോ.
ലിന്‍സി കെ. തങ്കപ്പന് എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്ക്കാര നിര്‍ണയന സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
2025 ഏപ്രില്‍ 26 ന് പള്ളിപ്പാട്, മുട്ടം നേതാജി സെന്റര്‍ ഫോര്‍ സോഷ്യോ കള്‍ച്ചറല്‍ സ്റ്റഡീസില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങില്‍വെച്ച് പുരസ്കാരം നല്‍കും. പതിനായിരിത്തിയൊന്നു രൂപയും മെമെന്റോയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]