
കസ്റ്റഡിയിലെടുത്ത ട്രാൻസ്ജെൻഡർ വ്യക്തിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പുലർച്ചെ ഉപരോധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സീതത്തോട് സ്വദേശിയായ ട്രാൻസ്ജെൻഡർ വ്യക്തിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലെ റോഡ് ട്രാൻസ്ജെൻഡർമാർ ഉപരോധിച്ചു. ഇന്നലെ പുലർച്ചെ 2നു തുടങ്ങിയ ഉപരോധം 4 വരെ തുടർന്നു. ട്രാൻസ്ജെൻഡറെ നോട്ടിസ് നൽകി വിട്ടയച്ച ശേഷമാണ് ഉപരോധം അവസാനിച്ചത്.
കൊല്ലം പൂരം കാണാൻ കുടുംബസമേതം എത്തിയ ഉളിയക്കോവിൽ സ്വദേശി പാർക്ക് ചെയ്തിരുന്ന സ്ഥലത്തു നിന്നു വാഹനം തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന 3 ട്രാൻസ്ജെൻഡർമാരുമായി വാക്കുതർക്കവും സംഘർഷവും ഉണ്ടായി. ഇതിനിടയിൽ യുവാവിന്റെ രണ്ടര പവൻ സ്വർണമാലയുടെ ഒരു ഭാഗം നഷ്ടമായി. പൊലീസ് എത്തിയപ്പോൾ 2 ട്രാൻസ്ജെൻഡർമാർ കടന്നുകളഞ്ഞു.പുലർച്ചെ 4നു എസിപി എസ്.ഷെറീഫ് എത്തിയാണ് ഉപരോധം അവസാനിച്ചത്. ഇരുകൂട്ടർക്കെതിരെയും പൊലീസ് കേസ് എടുത്തു.