
ആലപ്പുഴ ജില്ലയിൽ ഇന്ന് (17-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ നാളെ ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക
ജൈവവൈവിധ്യ പഠനോത്സവവും ക്വിസും
ആലപ്പുഴ∙ ഹരിതകേരളം മിഷൻ വേൾഡ് വൈൽഡ്ലൈഫ് ഫണ്ടുമായി ചേർന്നു സ്കൂൾ വിദ്യാർഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസും നടത്തുന്നു. ജില്ലയിൽ 25നു ബ്ലോക്ക് തലത്തിലും 29നു ജില്ലാതലത്തിലും നടത്തുന്ന ക്വിസിലെ വിജയികൾക്കായി മേയ് 16 മുതൽ 3 ദിവസം മൂന്നാറിലും അടിമാലിയിലും പഠനോത്സവ ക്യാംപ് നടത്തും.7, 8, 9 ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാർഥികൾക്കു ക്വിസിൽ പങ്കെടുക്കാം. 22ന് രാവിലെ 11 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. https://forms.gle/tqhNHXbyaURZomhe6. ഫോൺ: 8606586012, 9605418356.
പ്രബേഷൻ അസിസ്റ്റന്റ്
ആലപ്പുഴ ∙ സാമൂഹിക നീതി വകുപ്പിന്റെ ജില്ലാ പ്രബേഷൻ ഓഫിസിൽ പ്രബേഷൻ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്കു കരാർ നിയമനം നടത്തുന്നു.ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ 21നു വൈകിട്ട് 5നുള്ളിൽ ആലപ്പുഴ കോടതി സമുച്ചയത്തിലെ ജില്ലാ പ്രബേഷൻ ഓഫിസിൽ നൽകണം. ഫോൺ: 0477 2238450, 8714621974.
സംരംഭകരാകാൻ ശിൽപശാല
ആലപ്പുഴ∙ സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് (കീഡ്) 22 മുതൽ 26 വരെ കളമശേരി കീഡ് ക്യാംപസിൽ ശിൽപശാല നടത്തുന്നു.http://kied.info/traning-calender എന്ന വെബ്സൈറ്റിൽ ഓൺലൈനായി 19നു മുൻപു അപേക്ഷിക്കണം.
ഡിഎഇഎസ്ഐ ഡിപ്ലോമ
ആലപ്പുഴ∙ വളം, കീടനാശിനി വ്യാപാരികൾക്കും താൽപര്യമുള്ളവർക്കും വേണ്ടി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടത്തുന്ന ഡിഎഇഎസ്ഐ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 30.വിശദവിവരങ്ങൾ ഫോൺ: 0477 2962961.
ചെങ്ങന്നൂരിൽ കെട്ടിട നികുതിയിൽ 5% ഇളവ്
ചെങ്ങന്നൂർ ∙ നഗരസഭാ പ്രദേശത്തെ കെട്ടിട നികുതി ഈ മാസം 30ന് അകം അടയ്ക്കുന്നവർക്ക് 5% ഇളവു ലഭിക്കുമെന്നു നഗരസഭാ സെക്രട്ടറി ടി.വി. പ്രദീപ്കുമാർ അറിയിച്ചു.
സൗജന്യ നേത്ര ചികിത്സാ ക്യാംപ്
ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ ഫെസ്റ്റ്, ജില്ലാ അന്ധതാ നിയന്ത്രണ സമിതി, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി എന്നിവ ചേർന്നു സൗജന്യ നേത്ര ചികിത്സാ ക്യാംപും തിമിര ശസ്ത്രക്രിയയും നടത്തും. മേയ് 3നു രാവിലെ 8 മുതൽ വൈഎംസിഎ ഹാളിലാണു ക്യാംപ് നടക്കുകയെന്നു ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ പി.എം. തോമസ്, ജനറൽ കൺവീനർ ടോം മുരിക്കുംമൂട്ടിൽ എന്നിവർ അറിയിച്ചു. 8129442422, 9074990544.
അധ്യാപക ഒഴിവ്
ആലപ്പുഴ ∙ സെന്റ് ജോസഫ്സ് വനിതാ കോളജിൽ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 30നകം ലഭിക്കണം. 0477 2244622, 2244030.
കെയർടേക്കർ
ആലപ്പുഴ ∙ നഗരസഭയുടെ ശാന്തിമന്ദിരത്തിൽ കെയർടേക്കർ ഒഴിവിലേക്ക് 25ന് രാവിലെ 10ന് നഗരസഭാ ഓഫിസിൽ അഭിമുഖം നടത്തും. നഗരസഭാ നിവാസി, വയോജന പരിചരണത്തിൽ 2 വർഷത്തെ പരിചയം അഭികാമ്യം. എൻയുഎൽഎം ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് , എഎൻഎം കോഴ്സ് ഇതിൽ ഏതെങ്കിലും പൂർത്തിയാക്കിയവർക്ക് മുൻഗണന. വയസ്സ് 45ൽ താഴെ.
വൈദ്യുതി മുടക്കം
പുന്നപ്ര ∙ കളർകോട് ക്ഷേത്രം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
റെയിൽവേ ഗേറ്റ് അടയ്ക്കും
ആലപ്പുഴ ∙ ചേപ്പാട്, കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ എലഞ്ഞി ഗേറ്റ് 21നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണിക്കായി അടയ്ക്കും. വാഹനങ്ങൾ രാമപുരം ഗേറ്റ് വഴി പോകണം.