
മൊഴിയാഴം: വിഘ്നേഷ് വോയ്സ് ഓഫ് ദ ഇയർ
കൊച്ചി∙ വിപിഎസ് ലേക്ഷോറിൽ നടത്തിയ മൊഴിയാഴം ശബ്ദ മത്സരത്തിൽ ‘വോയ്സ് ഓഫ് ദ ഇയർ’ ആയി തിരുവനന്തപുരം സ്വദേശി വിഘ്നേഷിനെ തിരഞ്ഞെടുത്തു. ലോക ശബ്ദദിനത്തോട് അനുബന്ധിച്ച് നടത്തിയ വിപുലമായ ആഘോഷ പരിപാടികളുടെ ഭാഗമായി ഹെഡ് ആൻഡ് നെക്ക് സയൻസസ്, ആവാസ് ക്ലിനിക്ക് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പൊതുജനങ്ങൾക്കായി ശബ്ദ മത്സരം നടത്തിയത്.
ഗാനാലാപന മത്സരത്തിൽ ശ്രീലക്ഷ്മി ഒന്നാം സ്ഥാനവും കെ.എ.
ഉഷ രണ്ടാം സ്ഥാനവും അതിഥി അനുരൂപ് മൂന്നാം സ്ഥാനവും നേടി. മിമിക്രി & ഡബ്ബിങ് മത്സരത്തിൽ എം.ജെ.ജോമറ്റ് ഒന്നാം സ്ഥാനം നേടി.
ബി.ജെ.റീനയ്ക്ക് രണ്ടാം സ്ഥാനവും അഞ്ജലിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വോയ്സ് ആക്റ്റിങ് മത്സരത്തിൽ വിഘ്നേഷ് ഒന്നാം സ്ഥാനം നേടി.
ഡോ. അഡോണി, ലക്ഷ്മി ജെ.
നായർ എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. സിഇഒ ജയേഷ് വി.
നായർ, ഹെഡ് ആൻഡ് നെക്ക് സയൻസസ് മേധാവി ഡോ. ഷോൺ ടി.
ജോസഫ് എന്നിവർ ആശംസയർപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]