
‘ഇ.ഡി കുറ്റപത്രം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതികളുടെ ഭാഗം’; രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
ന്യൂഡൽഹി ∙ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതിയാക്കിയുള്ള നാഷനൽ ഹെറൾഡ് കേസിലെ ഇ.ഡി കുറ്റപത്രം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതികളുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കള്ളക്കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്നും ഈ മാസം 30ന് സമർപ്പിച്ചില്ലെങ്കിൽ കേസ് തള്ളി പോകുമെന്നതിനാൽ തട്ടിക്കൂട്ടിയ കുറ്റപത്രമാണ് ഇ.ഡിയുടേതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ഇ.ഡി നടപടിക്കെതിരെ കോൺഗ്രസ് പിസിസികളുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപകപ്രതിഷേധം തുടങ്ങി. ഇ.ഡി ഓഫിസുകൾക്കും കേന്ദ്ര സർക്കാർ ഓഫിസുകൾക്കും മുൻപിലാണ് കോൺഗ്രസിന്റെ പ്രതിഷേധം.
കേസ് ഏപ്രിൽ 25ന് കോടതി പരിഗണിക്കും. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമായാണ് ഇ.ഡി കുറ്റപത്രം.
ഇതാദ്യമായാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമർപ്പിക്കുന്നത്. നാഷനൽ ഹെറൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ, യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്.
Latest News
2023 നവംബറിൽ, ഡൽഹി മുംബൈ, ലക്നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇ.ഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. മുംബൈയിലെ ഹെറൾഡ് ഹൗസിലെ മൂന്ന് നിലകളിൽ നിലവിൽ സ്ഥിതി ചെയ്യുന്ന ജിൻഡൽ സൗത്ത് വെസ്റ്റ് പ്രോജക്ട്സിന് പ്രത്യേക നോട്ടിസ് നൽകിയിട്ടുണ്ട്.
നാഷനൽ ഹെറൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെ എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നു. (ചിത്രം : രാഹുൽ ആർ.
പട്ടം മനോരമ)
2014ൽ ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ നിന്നാണ് 2021ൽ കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യങ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിലെ ആരോപണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]