മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ഈശ്വരാധീനം ഉള്ള കാലമാണ്.
ഔദ്യോഗിക രംഗം സമാധാനപരമാകും. ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം1/2) അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷി ക്കാം. സാമ്പത്തികനില പുരോഗമിക്കും.
ഔദ്യോഗിക യാത്ര ആവശ്യമായി വരും. മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4) തൊഴിൽ ഭാരം വർദ്ധിക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണം മനക്ലേശത്തിന് കാരണമാകും.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം) വിദേശത്തു നിന്ന് സന്തോഷകരമായ ഒരു വാർത്ത പ്രതീക്ഷിക്കാം. പുതിയ വീട് വാങ്ങാൻ കഴിയും.
ചിങ്ങം:-(മകം, പൂരം, ഉത്രം 1/4) പ്രവർത്തനരംഗത്ത് ക്രമാനുഗതമായ വളർച്ച ഉണ്ടാവും. ആരോഗ്യം തൃപ്തികരമാണ്.
ഉല്ലാസ യാത്ര ചെയ്യും. കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2) വരുമാനം വർദ്ധിക്കും.
ഔദ്യോഗിക രംഗത്ത് അസ്വസ്ഥതകൾ ഉണ്ടാകാം. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4) പുണ്യകർമ്മങ്ങൾ മുടങ്ങാതെ നടത്തുക.യാത്ര കൊണ്ട് നേട്ടമുണ്ടാകും .ഗുണദോഷ സമ്മിശ്രമായ കാലമാണ്.
വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട) ദീർഘ കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും .പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും ധനു:-(മൂലം, പൂരാടം ,ഉത്രാടം1/4) പല കാര്യങ്ങളും പ്രതികൂലം ആയി തീരുന്നതാണ് .സാമ്പത്തിക ഞെരുക്കത്തി നും സാധ്യതയുണ്ട്. മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം1/2) വരുമാനം വർദ്ധിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4) പൊതുവേ തൃപ്തികരമായ കാലമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും.
ആഗ്രഹിച്ച വാഹനം വാങ്ങും. മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി) സാമ്പത്തിക ബാധ്യത പരിഹരിക്കാൻ കഴിയും.
പുതിയ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കും. യാത്ര ഗുണകരമാകും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫോൺ നമ്പർ: 9846033337)
…
FacebookTwitterWhatsAppTelegram

