
മുഖത്ത് കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ്, മുഖക്കുരുവിന്റെ പാടുകൾ എന്നിവ മിക്കവരിലും കാണുന്ന ചർമ്മ പ്രശ്നങ്ങളാണ്. കറ്റാർവാഴ ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. ഇത് ചർമ്മത്തിന് പോഷണം നൽകുന്നു. വേനൽക്കാലത്ത് നമ്മളിൽ മിക്കവരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് ടാനിംഗും പൊള്ളലും. സൂര്യതാപം മൂലം ചർമ്മത്തിൽ ചുവപ്പും ചൊറിച്ചിലും അനുഭവപ്പെടുന്നു. കറ്റാർവാഴ ഈ പ്രശ്നം ഒരു പരിധി വരെ തടയുന്നു. മുഖത്തിന് ഭംഗി കൂട്ടാൻ പ്രകൃതിദത്തമായി രീതിയിൽ ഉപയോഗിക്കാവുന്നതാണ് കറ്റാർവാഴ. ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. സൺ ടാൺ മാറാൻ കറ്റാർവാഴ കൊണ്ട് ഫേസ് പാക്കുകൾ പരീക്ഷിക്കാം.
ഒന്ന്
രണ്ട് സ്പൂൺ വെളിച്ചെണ്ണയിൽ അൽപം കറ്റാർവാഴ ജെൽ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക.
രണ്ട്
1 ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും 1 ടേബിൾ സ്പൂൺ റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.
മൂന്ന്
രണ്ട് സ്പൂൺ തെെരും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
അലുമിനിയം ഫോയിൽ പുനരുപയോഗിക്കാൻ സാധിക്കുമോ? ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]