
‘പ്രതീക്ഷിക്കാത്ത സമയത്തെ ദൈവസമ്മാനം’; അതിരൂപതാ പദവിയിലെ സന്തോഷവുമായി ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ
കോഴിക്കോട് ∙ ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഈസ്റ്റർ സമ്മാനമായി കോഴിക്കോടു രൂപത അതിരൂപതയായി ഉയർത്തപ്പെട്ടു. നൂറ്റാണ്ടിലധികമായി മലബാറിന്റെയും കോഴിക്കോടിന്റെയും ഭൗതികവും ആത്മീയവുമായ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്ന രൂപയെ തേടി ഒടുവിൽ അതിരൂപതാ പദവി എത്തി.
മലബാറിൽ സ്കൂളുകളും ആതുരാലയങ്ങളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ആരംഭിച്ച് കുടിയേറ്റ ജനതയ്ക്ക് താങ്ങും തണലുമായി നിന്നത് കോഴിക്കോട് രൂപതയായിരുന്നു.
ദൈവം വിസ്മയങ്ങളുടെ ദൈവമാണെന്നും നമ്മുടെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാത്ത സമയത്ത് സമ്മാനങ്ങളുമായി വരുമെന്നും കോഴിക്കോട് അതിരൂപതാ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ട
ഡോ.വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയർത്തിയത്.
മാർപാപ്പയോടും സഹ മെത്രാൻമാരോടും നന്ദി അറിയിക്കുന്നു. നിലവിളിക്കുന്നവന്റെ നിലവിളി കേൾക്കുന്നവനാണ് ദൈവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ട ഡോ.
വർഗീസ് ചക്കാലക്കൽ സംസാരിക്കുന്നു . ചിത്രം മനോരമ
44 വർഷം മുൻപ് വൈദികനായ ഡോ.വർഗീസ് ചക്കാലയ്ക്കൽ 26 വർഷമായി മെത്രാനായി സേവനം ചെയ്തുവരികയാണ്.
1923 ജൂൺ 12നാണ് കോഴിക്കോട് രൂപത നിലവിൽ വന്നത്. മംഗലാപുരം രൂപതാ മെത്രാനായിരുന്ന ഫാ.പെരീനിയാണ് കോഴിക്കോട് ആസ്ഥാനമായി രൂപത സ്ഥാപിക്കണമെന്ന് റോമിലേക്ക് അഭ്യർഥന നടത്തിയത്.
മംഗലാപുരം, മൈസൂർ, പോണ്ടിച്ചേരി, കോയമ്പത്തൂർ, രൂപതകളിൽനിന്ന് ഇന്നത്തെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളുൾപ്പെടുന്ന മലബാർപ്രദേശം വേർതിരിച്ചെടുത്താണ് പിയൂസ് പതിനൊന്നാമൻ മാർപാപ്പ കോഴിക്കോട് രൂപതയ്ക്ക് രൂപം നൽകിയത്.
1980 സെപ്റ്റംബർ ഏഴിന് കോഴിക്കോട് രൂപതയുടെ ആദ്യ തദ്ദേശീയ മെത്രാനായി ബിഷപ് മാക്സ്വെൽ നെറോണ ചുമതലയേറ്റു.
2002ൽ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ സാരഥ്യമേറ്റെടുത്തു. അദ്ദേഹം റോമിൽ നിയമിതനായതോടെ മോൺ.
വിൻസെന്റ് അറയ്ക്കൽ അഡ്മിനിസ്ട്രേറ്ററായി. 2012ൽ ചുമതലയേറ്റ ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കലാണ് നിലവിൽ രൂപതയെ നയിക്കുന്നത്.
അതിരൂപതയാകുന്നതോടെ കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ കോഴിക്കോടിനു കീഴിലാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]