
ശരീരത്തിന് ആവശ്യമായ ഒരു ധാതുവാണ് സിങ്ക്. കോശങ്ങളുടെ വളർച്ചയ്ക്കും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം നിലനിർത്താനും, മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും, ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്.
സിങ്കിന്റെ കുറവ് മൂലമുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നഖങ്ങളില്‍ വെളുത്ത പാടുകള്‍ കാണപ്പെടുന്നതും, നഖങ്ങള്‍ പെട്ടെന്ന് പൊട്ടുന്നതും സിങ്കിന്റെ കുറവു മൂലമാകാം.
സിങ്കിന്റെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും, ചര്‍മ്മത്തില്‍ പാടുകളും കുരുവുമൊക്കെ ഉണ്ടാകാനും സാധ്യതയുണ്ട്.
തലമുടി കൊഴിച്ചിലും സിങ്കിന്റെ അഭാവം മൂലമുള്ള ഒരു പ്രധാന ലക്ഷണമാണ്.
സിങ്കിന്റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും പെട്ടെന്ന് രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
സിങ്കിന്റെ കുറവു മൂലം മുറിവുകള്‍ പെട്ടെന്ന് ഉണങ്ങാനും കാലതാമസം ഉണ്ടാകാം.
സിങ്കിന്റെ കുറവു മൂലം ചിലരില്‍ രുചിയും മണവും നഷ്ടപ്പെടാനും സാധ്യതയുണ്ട്.
സിങ്കിന്റെ കുറവു മൂലം ദഹനത്തെ മോശമായി ബാധിക്കാനും വിശപ്പില്ലായ്മ ഉണ്ടാകാനും സാധ്യതയുണ്ട്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]