
ആഞ്ഞിലി ആയാലും തലയ്ക്കുമീതേ ചാഞ്ഞാൽ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തെള്ളകം∙ ഏറ്റുമാനൂർ– സംക്രാന്തി ഓൾഡ് എംസി റോഡിൽ തെള്ളകം ഭാഗത്ത് റോഡ് പുറംപോക്കിൽ നിൽക്കുന്ന കൂറ്റൻ ആഞ്ഞിലി മരം നാട്ടുകാർക്കും യാത്രക്കാർക്കും പേടിസ്വപ്നമാകുന്നു. റോഡിലേക്ക് ചാഞ്ഞ് കരിഞ്ഞുണങ്ങി നിൽക്കുന്ന മരം ഏതു സമയത്തും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. സമീപത്തെ കാരിത്താസ് ആശുപത്രിയിലേക്ക് ഇടതടവില്ലാതെ എത്തുന്ന ആംബുലൻസുകളും നഗരത്തിരക്കുകളിൽ നിന്നു രക്ഷപ്പെടാൻ നൂറുകണക്കിനു മറ്റു വാഹനങ്ങളും ആശ്രയിക്കുന്ന റോഡിലാണ് മരം അപകട ഭീഷണി ഉയർത്തുന്നത്.
വേനൽ മഴ എത്തിയതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്. മരം വെട്ടി മാറ്റണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യം ഉന്നയിച്ച് നഗരസഭ അധികൃതർക്ക് പരാതി നൽകിയെങ്കിലും മരം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലാണെന്നാണ് മറുപടി ലഭിച്ചത്. വിഷയം പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.