കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്; ഒപ്പം ഉയർന്ന താപനില മുന്നറിയിപ്പും! തിരുവനന്തപുരം∙ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്ക് സാധ്യത. ഇതെത്തുടർന്ന് ഇന്നും നാളെയും വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ (വ്യാഴം) മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read
അതേസമയം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട
ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിച്ച് ശക്തി കുറയാനും സാധ്യതയുണ്ട്. കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട
സ്ഥലങ്ങളിൽ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ ഉയർന്ന താപനില മുന്നറിയിപ്പ് കാരണം കേരളത്തിലെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെയാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന മറ്റു ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

