
സ്വന്തം ലേഖകൻ
ദില്ലി: മെഡലുകൾ ഗംഗയിലൊഴുക്കാനുള്ള തീരുമാനവുമായി ഹരിദ്വാറില്‍ എത്തിയ ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ. താരങ്ങളുമായി സംസാരിച്ച കർഷക നേതാക്കൾ മെഡലുകൾ തിരികെ വാങ്ങി.
ബി കെ യു അധ്യക്ഷൻ നരേഷ് ടിക്കായ്ത്ത് ഉൾപ്പെടെയുള്ളവരാണ് ഹരിദ്വാറിലെത്തി താരങ്ങളെ ആശ്വസിപ്പിച്ചത് . പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗുസ്തി താരങ്ങൾ ഇവരോട് പ്രതികരിച്ചത്. ഒപ്പമുണ്ടെന്ന് കര്‍ഷക നേതാക്കള്‍ നൽകിയ ഉറപ്പിനെ തുടർന്ന് മെഡൽ ഗംഗയിലൊഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് താരങ്ങൾ താത്ക്കാലികമായി പിന്തിരിഞ്ഞു.
ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകൾ തങ്ങളുടെ ജീവനും ആത്മാവുമാണ്. കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാൽ ഇപ്പോൾ മെഡലുകൾക്ക് വിലയില്ലാതായിയെന്ന് താരങ്ങൾ പറഞ്ഞു. മെഡലുകൾ നഷ്ടമായാൽ പിന്നെ താരങ്ങൾക്ക് ആത്മാവില്ല. അതിന് ശേഷം
രക്തസാക്ഷികളുടെ ഓർമ്മകളുറങ്ങുന്ന ഇന്ത്യാ ഗേറ്റിൽ നിരാഹാരസമരം നടത്തും. ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ഡൽഹി പൊലീസ് പൂർണ്ണമായും പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും, സമരം ശക്തമാക്കുമെന്നുമാണ് താരങ്ങൾ അറിയിച്ചിരുന്നു.
38 ദിവസത്തിലധികമായി ഗുസ്തി താരങ്ങള്‍ രാപ്പകല്‍ സമരത്തിലായിരുന്നു. കഴിഞ്ഞ ദിവസം ജന്തർ മന്തറിലെ ഇവരുടെ സമരപ്പന്തൽ പൊലീസ് പൊളിച്ച് നീക്കിയിരുന്നു. കൂടാതെ ഇവരെ ബലംപ്രയോഗിച്ച് ഇവിടെ നിന്ന് പൊലീസ് മാറ്റി.
മെഡലുകൾ ഒഴുക്കി സമരം ചെയ്യുമെന്ന പ്രഖ്യാപനമുണ്ടായിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു രീതിയിലുമുള്ള അനുനയശ്രമവുമുണ്ടായില്ല. കായിക താരങ്ങളെ കാണാനോ അവരുമായി അനുനയ ചര്‍ച്ച നടത്താനോ കേന്ദ്ര സര്‍ക്കാർ ഇതുവരെയും തയ്യാറായില്ല.
ഇന്ത്യയുടെ അഭിമാനമായ താരങ്ങൾ ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]