
എംഎസ്സി ‘തുര്‍ക്കി’ വിഴിഞ്ഞത്ത്; ദക്ഷിണേഷ്യയിൽ എത്തുന്നത് ആദ്യം, വാട്ടസർ സല്യൂട്ട് നൽകി സ്വീകരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ വാഹകകപ്പലുകളിലൊന്നായ എംഎസ്സി തുര്‍ക്കി എത്തി. വാട്ടര്‍ സല്യൂട്ട് നല്കി കപ്പലിനെ സ്വീകരിച്ചു. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ ഭീമന് കപ്പല്‍ ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇന്നലെ ഉച്ചയോടെയാണു കപ്പൽ പുറംകടലില്‍ എത്തിയത്. എന്നാൽ ഇതിലേക്കു കയറ്റേണ്ട കണ്ടെയ്നറുകളുമായി വന്ന രണ്ടു ഫീഡര്‍ കപ്പലുകളെ ആദ്യം ബെര്‍ത്തിലേക്ക് എത്തിക്കാനുള്ള നിര്‍ദേശത്തെ തുടര്‍ന്നു ‘തുര്‍ക്കി’യുടെ ബെര്‍ത്തിങ് ഇന്നത്തേക്കു മാറ്റുകയായിരുന്നു. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുള്ള ഈ കപ്പല്‍, ഏകദേശം 24,346 സ്റ്റാന്‍ഡേഡ് കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്.