
വയനാട് ജില്ലയിൽ ഇന്ന് (09-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙വിവിധ സ്ഥലങ്ങളിൽ മിന്നലിന്റെ അകമ്പടിയോടെ നേരിയതും ഇടത്തരവുമായ മഴയ്ക്ക് സാധ്യത.
∙തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് .
∙പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.
ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് നാളെ
കൽപറ്റ ∙ ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് നാളെ രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പുതിയ പരാതികൾ 9746515133 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കാം.
കുടുംബക്കോടതി സിറ്റിങ്
കൽപറ്റ ∙ കുടുംബക്കോടതി ജഡ്ജി കെ.ആർ.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ 19നു മാനന്തവാടി കോടതിയിലും 26നു ബത്തേരിയിലും രാവിലെ 11 മുതൽ വൈകിട്ട് 5 വരെ സിറ്റിങ് നടക്കും.
ഡിപിസി യോഗം 16ന്
കൽപറ്റ ∙ ജില്ലാ ആസൂത്രണ സ.മിതി (ഡിപിസി) യോഗം 16നു രാവിലെ 11.30ന് ജില്ലാ ആസൂത്രണ ഭവനിലെ ഡോ.എ.പി.ജെ.അബ്ദുൽ കലാം മെമ്മോറിയൽ ഹാളിൽ നടക്കും.
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്നു പകൽ 8–5: പുളിഞ്ഞാൽ, കിണറ്റിങ്ങൽ, വെള്ളമുണ്ട, കണ്ടത്തുവയൽ.