
‘ചില സിഐടിയു നേതാക്കളുടേത് സമരത്തെ ആക്ഷേപിക്കുന്ന നിലപാട്; പൊരുതുന്നത് മുഴുവന്‍ ആശമാർക്കും വേണ്ടി’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ക്ക് തുറന്ന കത്തെഴുതി അസോസിയേഷന്. രണ്ടു മാസക്കാലമായി അനിശ്ചിതകാല രാപ്പകല്‍ സമരവും മൂന്നാഴ്ചയായി നിരാഹാരസമരവും നടത്തിയിട്ടും ആശാ വര്‍ക്കര്‍മാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറായിട്ടില്ലെന്നു കത്തില്‍ പറയുന്നു. സമരത്തിനു പിന്നില്‍ വിമോചനസമരക്കാരാണെന്നുള്ള ബേബിയുടെ പരാമര്‍ശം വേദനിപ്പിച്ചുവെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനഭരണത്തിനു നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ അമരക്കാരന് എന്ന നിലയില്‍ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നും എം.എ.ബേബിയോട് സമരസമിതി ആവശ്യപ്പെട്ടുന്നു.
കത്തിന്റെ പ്രസക്തഭാഗങ്ങള്‍
‘‘സമരത്തെയും സമരനേതാക്കളെയും ആക്ഷേപിക്കുന്ന നിലപാട് ചില സിഐടിയു നേതാക്കള്‍ കൈക്കൊണ്ടെങ്കിലും വളരെ സംയമനത്തോടെയാണ് ഞങ്ങള്‍ അതിനെ നേരിട്ടത്. എന്നാല്‍, ഈ സമരത്തിനു പിന്നില്‍ വിമോചനസമരക്കാരാണെന്നുള്ള താങ്കളുടെ പരാമര്‍ശം ഞങ്ങളെ വേദനിപ്പിച്ചു. ഈ സമരത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും തീരുമാനിക്കുന്നത് ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് മാത്രമാണ്. ഞങ്ങളെ പരസ്യമായി പിന്തുണച്ച 200 ഓളം സംഘടനകളും അനേകം പ്രമുഖ വ്യക്തികളും ഈ സമരത്തെ സര്‍ക്കാരിനെതിരായ ഒരു രാഷ്ട്രീയ ആയുധമാക്കാന്‍ ഉദ്ദേശിക്കുന്നവരല്ല. ഞങ്ങള്‍ അത്തരം കാര്യങ്ങള്‍ക്കു വഴങ്ങുന്നവരുമല്ല. തികച്ചും ന്യായമായ ആവശ്യങ്ങള്‍, ജനാധിപത്യപരമായ സമര രീതി, സ്ത്രീതൊഴിലാളികളുടെ പോരാട്ടം, തീരെ ദരിദ്രരും എന്നാല്‍ വലിയ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നവരുമായ ഒരു ജനവിഭാഗം തുടങ്ങിയ ഘടകങ്ങളൊക്കെയാണ് ഈ സമരത്തിന് പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും പിന്തുണ ഉറപ്പാക്കിയത്.
7000 രൂപ ഓണറേറിയം കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ തീരെ അപര്യാപ്തമാണെന്ന് അറിയാവുന്നതുകൊണ്ടാണല്ലോ എല്‍ഡിഎഫ് പ്രകടനപത്രിക 21,000 രൂപ വാഗ്ദാനം ചെയ്തത്. 2025 ജനുവരി 20ന് സിഐടിയു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ 15,000 രൂപ ഓണറേറിയം കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകാലം കഠിനാദ്ധ്വാനം ചെയ്ത് പിരിഞ്ഞു പോകുമ്പോള്‍ വെറും കയ്യോടെ പടിയിറങ്ങേണ്ടി വരാതിരിക്കാന്‍ 5,00,000 രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നതും പ്രധാന ആവശ്യമാണ്. ഇത് മറ്റു പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്.
ഈ ആവശ്യങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനം കേരള സര്‍ക്കാര്‍ സ്വീകരിച്ചാല്‍ വിട്ടുവീഴ്ചകള്‍ക്കും ഞങ്ങള്‍ തയാറാണ്. സമരം നീട്ടിക്കൊണ്ടു പോകണമെന്ന യാതൊരു കടും പിടുത്തവും സമരസമിതിക്കില്ല. ഇന്‍സെന്റീവ് വര്‍ദ്ധനവിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയും പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തുകയും ചെയ്തവരാണ് ഞങ്ങള്‍. ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുമെന്ന കേന്ദ്രആരോഗ്യ മന്ത്രിയുടെ പാര്‍ലമെന്റിലെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ കാണുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കേന്ദ്ര- സംസ്ഥാന തര്‍ക്കങ്ങള്‍ തുടങ്ങിയവയൊന്നും മിനിമം ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നില്ല. ഒരു ട്രേഡ് യൂണിയനിലും അഫിലിയേറ്റ് ചെയ്തിട്ടില്ലാത്ത, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഈ തൊഴിലാളി സംഘടന സംസ്ഥാനത്തെ മുഴുവന്‍ ആശ വര്‍ക്കര്‍മാരുടെയും താല്പര്യത്തിനാണ് പൊരുതുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങളും അവകാശ സമരങ്ങളും രാജ്യത്താകെ നാനാതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് ഈ സമരം പണിയെടുത്തു ജീവിക്കുന്ന ജനവിഭാഗങ്ങളിലാകെ പ്രതീക്ഷയുണര്‍ത്തുന്നുണ്ട് എന്നത് അവഗണിക്കാനാവില്ല. എന്നാല്‍, ഈ സമരത്തോട് കേരള സര്‍ക്കാരും അതിനെ നയിക്കുന്ന പാര്‍ട്ടിയും പുലര്‍ത്തുന്ന സമീപനം പുന:പരിശോധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ അമരക്കാരന് എന്ന നിലയില്‍ സമരം അവസാനിപ്പിക്കാനുള്ള സത്വര നടപടിയുണ്ടാകണമെന്നും അഭ്യര്‍ഥിക്കുന്നു.’’ – കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷനു വേണ്ടി ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു എഴുതിയ കത്തില്‍ പറയുന്നു.