കൊച്ചി: എസ് ജെ സൂര്യ മലയാളത്തിലേക്ക് വരുന്നു എന്ന വാര്‍ത്ത അടുത്ത കാലത്ത് വന്നിരുന്നു. ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു പക്കാ മാസ് എന്റര്ടെയ്നര് ആയിരിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്.
ഗുരുവായൂര്‍ അമ്പല നടിയില്‍ അടക്കം സംവിധാനം ചെയ്ത വിപിന്‍ ദാസ് ആയിരുന്നു സംവിധായകന്. ബാദുഷ സിനിമാസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
എസ് ജെ സൂര്യയെ നിര്‍മ്മാതാക്കളായ ബാദുഷ കാണുന്ന ചിത്രം അടക്കമാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഈ ചിത്രത്തിന്റെ പ്രഖ്യാപനം വന്നത്. ബഹുഭാഷ ചിത്രമായിട്ടായിരിക്കും ഈ പടം എത്തുക എന്നായിരുന്നു വിവരം. എന്നാല്‍ ഈ പടം ഉപേക്ഷിച്ചുവെന്നാണ് പുതിയ വാര്‍ത്ത.
നിര്‍മ്മാതാക്കളായ ബാദുഷ സിനിമാസിന്റെ എന്‍എം ബാദുഷ തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. മൈല്‍ സ്റ്റോണ്‍ മേക്കേര്‍സിന് നല്കിയ അഭിമുഖത്തില്‍ ആ പടം തല്ക്കാലം ഉപേക്ഷിച്ചിരിക്കുകയാണ് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ഇപ്പോഴത്തെ ബജറ്റ് പ്രശ്നം അടക്കമാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് എന്നും.
എന്നാല്‍ പകരം ഫഹദിന്റെ ഒരു പടം ചെയ്യുന്നുണ്ടെന്നും അതിന്റെ എല്ലാ ജോലികളും പൂര്‍ത്തിയായെന്നും ബാദുഷ അറിയിച്ചു. നേരത്തെ ബാദുഷാ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷാ, ഷിനോയ് മാത്യു, ടിപ്പു ഷാൻ , ഷിയാസ് ഹസ്സൻ എന്നിവര്‍ ചേര്‍ന്ന് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കും എന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നത്.
അതേ സമയം ഹണി റോസിന്റെ ബാദുഷാ സിനിമാസിന്റെ ചിത്രം ഈ മാസം ഉണ്ടായേക്കും എന്നും എൻ.എം. ബാദുഷാ അറിയിച്ചു.
‘നിങ്ങളൊക്കെ ആരാ’: ടിനി ടോമിന്റെ സുരേഷ് ഗോപി വീഡിയോ വൈറല്‍, പിന്നാലെ ഫുള്‍ വീഡിയോയും വിശദീകരണവും !
ഏഴു വര്‍ഷത്തില്‍ സല്മാന് ഖാന് ഇത്രയും മോശം ശനിയാഴ്ച ഉണ്ടായിട്ടില്ല: പക്ഷെ അതിനിടയിലും ഒരു ആശ്വസമുണ്ട് !
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

