
മഴയിൽ കഞ്ഞിക്കട തകർന്നു; പുനർനിർമിച്ചു നൽകി യുവാക്കൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുവ്വൂർ ∙ കനത്ത മഴയിൽ വീട്ടമ്മയുടെ കഞ്ഞിക്കട തകർന്നു. ഹൈസ്കൂൾ പടിയിൽ പ്ലാസ്റ്റിക് ഷെഡിൽ കട നടത്തുന്ന അപ്പുള്ളി കല്യാണിയുടെ കടയാണ് ഇന്നലെ പുലർച്ചെയുണ്ടായ കനത്ത മഴയിൽ നിലംപൊത്തിയത്.കല്യാണിയുടെ ഏക വരുമാനമായിരുന്നു കഞ്ഞിക്കട. പിന്നീട് യുവാക്കൾ കട പുനർനിർമിച്ചു നൽകി. തെക്കുംപുറം ഗാലക്സി ക്ലബ് പ്രവർത്തകരാണ് ഷെഡ് പുനർനിർമിച്ചത്. 8 വർഷമായി കല്യാണി കഞ്ഞിയും ചായയും എണ്ണക്കടികളും ഇവിടെ വിൽക്കുന്നുണ്ട്. ക്ലബ് പ്രവർത്തകരായ സി.ടി.രമേശ്, ടി.ബഷീർ, സി.കെ.ആഷിഫ്, സി.കെ.ആബിദ്, എം.മുനീർ, പ്രഭാത സവാരിക്കാരായ പി.നാണി, കളത്തിൽ ഫിറോസ് എന്നിവർ ഷെഡ് നിർമാണത്തിന് നേതൃത്വം നൽകി.