
‘ഇന്ത്യയ്ക്കെതിരായി ശ്രീലങ്കയെ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല’; കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും ശ്രീലങ്കയും, പ്രധാനമന്ത്രിക്ക് ആദരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊളംമ്പോ∙ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പത്തോളം കരാറുകളിൽ ഒപ്പുവച്ചു. പ്രതിരോധം, ഊർജ്ജം, ഇലക്ട്രിക് ഗ്രിഡ് കണക്റ്റിവിറ്റി, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട നിർണായക കരാറുകളിലാണ് ഒപ്പുവച്ചത്. 2022 ലെ സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയെ വീണ്ടെടുക്കാൻ ഇന്ത്യ തുടർന്നും സഹായം നൽകുമെന്നും മോദി ശ്രീലങ്കൻ പ്രസിഡന്റ് ഉറപ്പ് നൽകി.
സിലോൺ ഇലക്ട്രിസിറ്റി ബോർഡും ഇന്ത്യയുടെ എൻടിപിസിയും ചേർന്നു സാംപൂരിൽ നിർമിക്കുന്ന 135 മെഗാവാട്ട് സൗരോർജ നിലയത്തിന്റെ തറക്കല്ലിടൽ ഇരു നേതാക്കളും ചേർന്ന് വെർച്വലായി നിർവഹിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസങ്ങൾ, പരിശീലനം എന്നിവ ഉൾപ്പെട്ട പ്രതിരോധ സഹകരണത്തിനുള്ള ധാരണാപത്രം (എംഒയു) തയാറാക്കി. ‘‘2019 ലെ ഭീകരാക്രമണമായാലും, കോവിഡ് മഹാമാരിയായാലും, സമീപകാല സാമ്പത്തിക പ്രതിസന്ധിയായാലും, എല്ലാ ദുഷ്കരമായ സാഹചര്യങ്ങളിലും ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം നിന്നു’’ – ദിസനായകെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത മാധ്യമ സമ്മേളനത്തിൽ മോദി പറഞ്ഞു.
ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം തങ്ങളുടെ സ്ഥലം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകി. ശ്രീലങ്കയിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം ഇന്ത്യയ്ക്ക് ആശങ്കയാകുന്ന സാഹചര്യത്തിൽ ദിസനായകയുടെ പരാമർശം ആശ്വാസം നൽകുന്നതാണ്. കൂടാതെ, ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ ‘മിത്ര വിഭൂഷണ’ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ചു. മോദി ഈ ആദരത്തിനു അർഹനാണ്. ചരിത്രപരവും മതപരവും സാംസ്കാരികപരവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന അയൽരാജ്യങ്ങളാണ് ഇന്ത്യയും ശ്രീലങ്കയുമെന്നും പ്രധാനമന്ത്രിക്ക് ബഹുമതി നൽകി ആദരിച്ച ശേഷം പ്രസിഡന്റ് ദിസനായകെ പറഞ്ഞു.
കഴിഞ്ഞ വർഷം ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ഡിസംബറിൽ ദിസനായകെ ഇന്ത്യ സന്ദർശിച്ചിരുന്നു.