
കണ്ണൂർ: സ്വകാര്യ ബസിൽ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം നടക്കുന്നത്. ബസ് നിർത്തിയിട്ട ശേഷം ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. ഈ സമയം മാസ്ക് ധരിച്ച ഒരു മധ്യവയസ്കൻ ബസിൽ കയറി യുവതിക്ക് അഭിമുഖമായി ഇരുന്നു. ശേഷം ശബ്ദമുണ്ടാക്കി ശ്രദ്ധ ആകർഷിച്ച ശേഷം നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
ആദ്യം ഭയന്ന പെൺകുട്ടി ഇത് തന്റെ മൊബൈലിൽ പകർത്തി. മൊബൈലിൽ പകർത്തുന്നത് കണ്ടിട്ടും ഇയാൾ നഗ്നതാ പ്രദർശനം തുടർന്നു. ഈ സമയം ബസ് ജീവനക്കാർ തിരിച്ചെത്തിയതോടെ ഇയാൾ ഉടൻ ബസിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
ജീവനക്കാരോട് പെൺകുട്ടി ഇക്കാര്യം പറഞ്ഞതോടെ ഇവർ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പ്രതിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]