
ഇടുക്കി ജില്ലയിൽ ഇന്ന് (03-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മെഡിക്കൽ ക്യാംപ് 6ന്
മൂന്നാർ ∙ ഹൈറേഞ്ച് മർച്ചന്റ്സ് അസോസിയേഷൻ മൂന്നാർ, യൂത്ത് വിങ്, തേനി ഭാരതി എൻ ആർടി ആശുപത്രി എന്നിവയുടെ സഹകരണത്തോടെ 6ന് സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. രാവിലെ 9 മുതൽ 2 വരെ മൂന്നാർ വ്യാപാരഭവനിൽ വച്ചാണ് ക്യാംപ്. 8489977794,7202853056.
നിർമാണപ്രവർത്തന ഉദ്ഘാടനം ഇന്ന്
തൊടുപുഴ ∙ അടിമാലി സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ മൈതാനത്തിന്റെ നിർമാണപ്രവർത്തന ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് എ.രാജ എംഎൽഎ നിർവഹിക്കും. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ അധ്യക്ഷത വഹിക്കും.
മങ്കൊമ്പുകാവിൽ പൊങ്കാല 9ന്
കുടയത്തൂർ ∙ മങ്കൊമ്പുകാവിൽ പൊങ്കാല 9ന് നടക്കും. ക്ഷേത്രം തന്ത്രി ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരിയുടെയും മേൽശാന്തി പ്രണവ് ഗോപിനാഥിന്റെയും കാർമികത്വത്തിലാണ് പൊങ്കാല ചടങ്ങുകൾ നടക്കുന്നത്. രാവിലെ 7ന് ശ്രീകോവിലിൽ നിന്നു തെളിക്കുന്ന ദീപം പണ്ടാര അടുപ്പിലേക്ക് ക്ഷേത്രം തന്ത്രി പകരുന്നതോടെ പൊങ്കാല സമർപ്പണം ആരംഭിക്കും.കാവിലെ ഉത്സവത്തിന്റെ രണ്ടാം ദിനത്തിലാണ് പൊങ്കാല സമർപ്പണം. പൊങ്കാല സമർപ്പിക്കാൻ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് വേണ്ടി എല്ലാവിധ സൗകര്യങ്ങളും പൂർത്തിയാക്കിയതായി ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഷാജികുമാർ കാവുവിളയിൽ അറിയിച്ചു.
സമ്മർ ക്യാംപ് 6ന്
തൊടുപുഴ ∙ ജില്ലാ ഹാൻഡ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള സമ്മർ ക്യാംപ് 6ന് 8ന് കുമാരമംഗലം എംകെഎൻഎം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. 10 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. 8281529170.