
ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തെ അടിച്ചമർത്തിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഉദ്ഘാടനത്തിന് പിന്നാലെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ മാർച്ച് തടഞ്ഞ് പോലീസ് ഗുസ്തി താരങ്ങളെ കൈകാര്യം ചെയ്തതിനെതിരെ രാഹുല്‍ ട്വീറ്റ് ചെയ്തു. ‘പട്ടാഭിഷേകം കഴിഞ്ഞു, അഹങ്കാരിയായ രാജാവ് ജനങ്ങളെ തെരുവിൽ അടിച്ചമർത്തുന്നു’ എന്നാണ് ട്വീറ്റ്.
പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ച ഗുസ്തിതാരങ്ങളെ പോലീസ് കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തെ കിരീടധാരണമായാണ് കണക്കാക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങുകളെ വിമർശിച്ച് രാഹുൽ ട്വിറ്ററിൽ കുറിച്ചിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും നരേന്ദ്രമോദിയെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ നിന്ന് രാംനാഥ് കോവിന്ദിനെ മാറ്റി നിർത്തിയെന്നും ആർഎസ്എസിന്റെ സവർണ, പിന്നാക്ക വിരുദ്ധ ചിന്താഗതിയാണ് ഇതിന് കാരണമെന്നും കെ സി വേണുഗോപാൽ ട്വിറ്ററിൽ കുറിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]